പിന്നില്‍ സംവിധായിക, കൈ വിട്ട് ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍;

ജൂലൈ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്

സിനിമാ താരങ്ങളുടെ ഓഫ് സ്ക്രീന്‍ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ കാലത്ത് സുലഭമായി കാണാന്‍ കിട്ടാറുണ്ട് ആരാധകര്‍ക്ക്. അതില്‍ പലതും അവര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന്‍റെ അത്തരത്തിലൊരു വീഡിയ വൈറല്‍ ആയിരിക്കുകയാണ്. റിലീസിന് തയ്യാറെടുത്തിരിക്കുന്ന പുതിയ ചിത്രം സര്‍ഫിറയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് വീഡിയോ. ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കരയെ പിന്നിലിരുത്തി ഒരു ബുള്ളറ്റ് ഓടിക്കുന്ന അക്ഷയ് കുമാര്‍ ആണ് വീഡിയോയില്‍. കൈവിട്ട് ആണ് അദ്ദേഹം ബൈക്ക് ഓടിക്കുന്നത് എന്നതാണ് പ്രത്യേകത.

ആക്ഷന്‍ രംഗങ്ങളില്‍ റിസ്ക് എടുക്കാന്‍ മടിയില്ലാത്ത അക്ഷയ് കുമാര്‍ മാര്‍ഷ്യര്‍ ആര്‍ട്സ് വിദഗ്ധന്‍ കൂടിയാണ്. അതേസമയം സുധ കൊങ്കര തന്നെ ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്‍റര്‍ടെയ്ന്‍മെന്‍റ്, 2ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളില്‍ അരുണ ഭാട്ടിയ, ജ്യോതിക, സൂര്യ, വിക്രം മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ജൂലൈ 12 ന് സര്‍ഫിറ തിയറ്ററുകളില്‍ എത്തും. സുധ കൊങ്കരയ്ക്കൊപ്പം ശാലിനി ഉഷാദേവിയും ചേര്‍ന്നാണ് ഹിന്ദിയില്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ സമീപകാലത്ത് ബോക്സ് ഓഫീസില്‍ നേരിടുന്ന പരാജയ തുടര്‍ച്ചയ്ക്ക് സര്‍ഫിറ ഒരു അന്ത്യം കുറിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

Related Posts

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ
  • January 15, 2025

പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട…

Continue reading
സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…
  • January 15, 2025

അനൗൺസ് ചെയ്ത് 5 വർഷത്തിനിപ്പുറം ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം സൂര്യയെ നായകനാക്കി വെട്രിമാരന്റെ സ്വപ്ന ചിത്രം വാടിവാസൽ ചിത്രീകരണം തുടങ്ങാൻ പോകുന്നു. 1960 കളിൽ തമിഴ്‌നാട്ടിൽ നടക്കുന്ന ജെല്ലിക്കെട്ട് എന്ന കാളപ്പോര് മത്സരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സി.സി ചെല്ലപ്പയുടെ…

Continue reading

You Missed

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു