ഒടുവില്‍ കല്‍ക്കി 2898 എഡി സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നു. പ്രഭാസ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് കല്‍ക്കി 2898 എഡി ഒരുക്കിയിരിക്കുന്നത്. അതിനാല്‍ രാജമൊട്ടാകെ കാത്തിരിക്കുന്ന ഒരു ചിത്രമായി മാറിയിരുന്നു. പ്രതീക്ഷകളൊക്കെ ശരിവയ്‍ക്കുന്ന പ്രതികരണങ്ങള്‍ തന്നെയാണ് തിയറ്ററുകളില്‍ നിന്നുണ്ടാകുന്നതും.
കഥാ തന്തുവും ആശയവും താല്‍പര്യമുളവാക്കുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. കല്‍ക്കി 2898 എഡിയില്‍ മിത്തോളജിക്കല്‍ ഭാഗങ്ങളുടെ അവതരണം മികച്ചതായിരിക്കുന്നു. ഇടവേളയും പഞ്ച് നല്‍കുന്നതാണ്. സ്‍ക്രീൻ പ്രസൻസില്‍ കമല്‍ഹാസൻ അതിശയിപ്പിക്കുന്നു. അമിതാഭ് ബച്ചനും നിറഞ്ഞാടുമ്പോള്‍ പശ്ചാത്തല സംഗീതം ഒരുക്കിയ സന്തോഷ് നാരായണനും പ്രശംസയര്‍ഹിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ എഴുതുന്നത്.
അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥാകൃത്തുമായ ചിത്രത്തിന്റെ പിആര്‍ഒ ശബരിയാണ്.