നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ. നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. സ്വയംഭൂവിന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ മാരെഡുമില്ലി കാടുകളില്‍ പ്രധാന ഭാഗം ചിത്രീകരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂവിന്റെ സംവിധാനം ഭരത് കൃഷ്‍ണമാചാരിയാണ്. മലയാളി നടി സംയുക്ത സ്‍പൈ സിനിമയില്‍ നായികയായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. ‘സ്വയംഭൂ’വും ഒരു പാൻ ഇന്ത്യൻ ചിത്രം ആണെന്നും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം ‘സ്‍പൈ’ ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ ‘സ്‍പൈ’ സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു ‘സ്‍പൈ’യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രാഹണം വംശിയായിരുന്നു നിര്‍വഹിച്ചത്. നിഖില്‍ സിദ്ധാര്‍ഥ നായകനായ സ്‍പൈയുടെ സംഗീതം വിശാല്‍ ചന്ദ്രശഖറായിരുന്നു.

നിഖില്‍ സിദ്ധാര്‍ഥ നായക കഥാപാത്രമായ ചിത്രമായി പ്രദര്‍ശനത്തിനെത്തിയത് ’18 പേജെസ്’ ആണ്. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. അനുപമ പരമേശ്വരൻ നായികാ കഥാപാത്രവുമായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് എ വസന്താണ്. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് മലയാളത്തിന്റെ ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Related Posts

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading
‘അമ്മ സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍, ഹേമ കമ്മറ്റിയിലെ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം’: മാല പാര്‍വതി
  • July 21, 2026

ശ്വേതാ മേനോന് എതിരെ നടി മാല പാർവതി. സംഘടനയെ രക്ഷിച്ച് കൊണ്ടിരിക്കുന്ന ശ്വേത മേനോന്‍ ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർ കുറ്റാരോപിതര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. അത് പൊതുസമൂഹത്തോടും സംഘടനയിലെ അംഗങ്ങളോടും വിശദീകരിക്കാനുള്ള ബാധ്യത ശ്വേതക്കുണ്ട്. പേരുകൾ ശ്വേത വ്യക്തമാക്കണം. അല്ലെങ്കിൽ അത് അനാവശ്യ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു