നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്.
ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു മാറിനിക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദിഷ്, മഞ്ജു പിള്ള, ജയൻ ചേർത്തല എന്നിവർ മത്സരിക്കും.
40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം.ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത.
നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.