രജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ
നിയോ ഫിലിം റിപബ്ലിക്കിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംവിധായകന്‍ മഹേഷ് നാരായണന്‍. എറണാകുളം ഷേണായ്സ് തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലൂടെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിംസ് എന്നിവയുടെ തിരക്കഥകള്‍ അവതരിപ്പിക്കാനുള്ള അവസരമാണ് തുറക്കുന്നത്.
പരിചയസമ്പന്നരിൽ നിന്ന് മാർഗനിർദേശം ലഭിച്ചശേഷം പിച്ചിംഗ് കഴിവുകൾ മെച്ചപ്പെടുത്താനും തെരഞ്ഞെടുത്ത ഇൻവെസ്റ്റേഴ്സിലേക്ക് അവരുടെ സ്ക്രിപ്റ്റുകൾ പിച്ച് ചെയ്യുവാനും ഇത് സഹായിക്കും. ഇത് അടിസ്ഥാനമാക്കി അവരുടെ ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവ നിർമ്മിക്കാനുള്ള വഴികളാണ് യാഥാർഥ്യമാവുന്നത്. ചലച്ചിത്ര വ്യവസായത്തിലെ സാധ്യതയുള്ള ഇൻവെസ്റ്റർമാരുമായും നിർമ്മാതാക്കളുമായും മറ്റ് പ്രധാന പങ്കാളികളുമായും ബന്ധപ്പെടാനുള്ള അപൂർവ്വ അവസരം കൂടിയാണ് ഇത്.
എന്‍എഫ്ആര്‍ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ ഫെസ്റ്റിവൽ വെബ്സൈറ്റ് വഴി സ്വീകരിക്കും. നിങ്ങളുടെ കഥകൾ ഇപ്പോൾ തന്നെ സമർപ്പിക്കുക, https://nfrkochifestival.com/nfr-script-pitching-festival/ (ലിങ്ക് ബയോയിൽ ലഭ്യമാണ്)