കേട്ട റിലീസ് തീയതി തെറ്റ്; ‘ടര്‍ബോ’ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം

മലയാള സിനിമകള്‍ക്ക് ഒടിടി മാര്‍ക്കറ്റില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായി സമീപകാലത്ത് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകള്‍ വളരെ ശ്രദ്ധയോടെയുള്ള തെരഞ്ഞെടുപ്പ് ആണ് മലയാള സിനിമകളുടെ കാര്യത്തില്‍ നടത്തുന്നതെന്നാണ് വിവരം. ഇക്കാരണത്താല്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടിയ പല ചിത്രങ്ങളും ഇനിയും ഒടിടിയില്‍ എത്താത്ത സാഹചര്യവുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു മലയാള ചിത്രത്തിന്‍റെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ചിത്രം ജൂലൈ 12 ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നേരത്തെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുന്നതാണ് സോണി ലിവിന്‍റെ പ്രഖ്യാപനം. ചിത്രം ഓഗസ്റ്റില്‍ എത്തുമെന്നാണ് സോണി ലിവ് ഒരു ടീസറിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

മെയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. മാസ് ആക്ഷന്‍ വിഭാ​ഗത്തില്‍ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിര്‍മ്മാണത്തില്‍ ആദ്യമായാണ് എത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്. സൗദിയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനുമാണ് ടര്‍ബോ നേടിയത്.

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു