‘ശരിയാണ് ആദ്യപകുതിയില്‍ ലാഗുണ്ട്, പക്ഷെ..’: സമ്മതിച്ച് കല്‍ക്കി 2898 എഡി സംവിധായകന്‍

ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറ‍ഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കൽക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണം ലഭിക്കുന്ന സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയിൽ തന്നെ 500 കോടിയിലധികം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ ചിത്രം വാരിക്കൂട്ടി. ഇപ്പോള്‍ ചിത്രത്തിന്‍റെ വിജയം സംബന്ധിച്ചും മറ്റും വിവിധ മാധ്യമങ്ങളോട് നിരന്തരം സംസാരിക്കുകയാണ് സംവിധായകന്‍. അതില്‍ പറ‍ഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സൂമിന് നല്‍കിയ അഭിമുഖത്തില്‍ ഇതുപോലൊരു സിനിമ നമ്മുടെ സങ്കല്‍പ്പത്തിന് അപ്പുറമാണെന്ന് നാഗ് പറയുന്നു. ആ അർത്ഥത്തിൽ എന്‍റെ ആഗ്രഹം വലുതായിരുന്നു. ഈ ചിത്രത്തിന്‍റെ ഫലത്തിനായി നിരവധി നിർമ്മാതാക്കൾ  കാത്തിരിക്കുകയായിരുന്നു. ഈ സയന്‍സ് ഫിക്ഷന്‍ നന്നായി ഓടിയാല്‍ വീണ്ടും ഇത്തരം പരീക്ഷണങ്ങള്‍ വരും. അല്ലെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായുള്ള വാതിലുകള്‍ അടയുമായിരുന്നു. ഇത്തരം വലിയൊരു അവസരം കൽക്കി 2898 എഡി തുറന്ന് നല്‍കിയെന്ന് സംവിധായകന്‍ പറഞ്ഞു. 

പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പാദുകോണ്‍, കമല്‍ഹാസന്‍ ഇങ്ങനെ വന്‍ താര നിരയെ മാനേജ് ചെയ്ത് ഇത്രയും വലിയ പടം എങ്ങനെ സാധ്യമായി എന്ന ചോദ്യത്തിനും നാഗ് ഉത്തരം നല്‍കി. കൊവിഡ് കാലത്ത്  കൽക്കി 2898 എഡി ചിത്രീകരണം ആരംഭിച്ച സമയത്ത് തീര്‍ത്തും പ്രയാസമായിരുന്നു. കാരണം സാമ്പത്തികം ഒപ്പിക്കാന്‍ പാടുപെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ താര നിര ശരിക്കും ഗുണമായി. ഇന്ത്യയിലെ തന്നെ വലിയ കാസ്റ്റിംഗ് നടന്നതോടെ സാമ്പത്തികത്തിന് പ്രയാസം വന്നില്ല. ഒപ്പം വൈജയന്തി മൂവിസുമായി ചേര്‍ന്നുള്ള അവസാന ചിത്രം വിജയം ആയതിനാല്‍ അതും ഗുണകരമായെന്ന് നാഗ് അശ്വിന്‍ പരഞ്ഞു. 

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു