കാർത്തിയുടെ മറുപടി സൂപ്പർസ്റ്റാറിന് പിടിച്ചില്ല, പരസ്യ ശകാരം; കാർത്തി എന്തിന് മാപ്പ് പറഞ്ഞുവെന്ന് സോഷ്യൽ മീഡിയ

പക്ഷേ ലഡ്ഡു വൈകാരിക വിഷയം എന്ന കാർത്തിയുടെ പരാമർശം ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായി പവൻ കല്യാണിന് പിടിച്ചില്ല.

ലഡ്ഡുവിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടും, പുലിവാല് പിടിച്ച് തമിഴ് നടൻ കാർത്തി. പവൻ കല്യാൺ താക്കീത് ചെയ്‌തതോടെ കാർത്തിക്ക് മാപ്പ് പറയേണ്ടിയും വന്നു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം ആന്ധ്രയിൽ കത്തി നില്‍ക്കുമ്പോഴാണ് മെയ്യഴകൻ സിനിമയുടെ പ്രചാരണ പരിപാടിക്കായി നായകൻ കാർത്തിയും സംഘവും ഹൈദരാബാദിൽ എത്തിയത്. ലഡ്ഡുവിനെകുറിച്ചുള്ള മീം സ്‌ക്രീനിൽ കാണിച്ച ശേഷം കാർത്തിയോട് അവതാരക പ്രതികരണം തേടി.

പക്ഷേ ലഡ്ഡു വൈകാരിക വിഷയം എന്ന കാർത്തിയുടെ പരാമർശം ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായി പവൻ കല്യാണിന് പിടിച്ചില്ല. ചലച്ചിത്ര മേഖലയിൽ ഉള്ളവർ സനാതന ധർമത്തെ ഇകഴ്ത്തി സംസാരിക്കരുതെന്ന് പവൻ കല്യാൺ കാര്‍ത്തിയെ താക്കീത് ചെയ്തു. പവൻ കല്യാണിന്‍റെ പരസ്യ ശകാരം വന്നത്തോടെ കാർത്തി മാപ്പാപേക്ഷയുമായി രംഗത്തെത്തി.

വെങ്കിടേശ്വര ഭഗവാന്‍റെ ഭക്തനായ താൻ പാരമ്പര്യങ്ങളോട് എപ്പോഴും ബഹുമാനം പ്രകടിപ്പിക്കാറുണ്ടെന്നും കാർത്തി സാമൂഹിക മാധ്യങ്ങളിൽ കുറിച്ചു. വിവാദത്തിൽ ചാടാതിരിക്കാനുള്ള കരുതലാണ് കാർത്തി കാണിച്ചതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റ്‌ ചെയ്യാതെ എന്തിന് മാപ്പ് പറയുന്നത് എന്നാണ് പലരുടെയും ചോദ്യം. 

Related Posts

‘ബറോസ്’ ഇനി ഒടിടിയിലേക്ക്
  • January 17, 2025

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

Continue reading
അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
  • January 17, 2025

അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

Continue reading

You Missed

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി