നെറ്റ്ഫ്ലിക്സില്‍ ഒന്നാമത് മലയാളികളുടെ പ്രിയ ചിത്രം, രണ്ടാമതായി ആര്‍ആര്‍ആര്‍

ആര്‍ആര്‍ആറിനെ രണ്ടാമതാക്കിയാണ് മലയാളികളുടെ പ്രിയ ചിത്രം ഒന്നാമതെത്തിയത്.

തിയറ്ററുകളിലെ കണക്കുകള്‍ മാത്രമല്ല നിലവില്‍ ഒടിടിയിലെ കാഴ്‍ചക്കാരും പ്രധാനമാണ്. തിയറ്ററില്‍ വിജയിച്ച ഒരു ചിത്രം ഒടിടിയില്‍ പരാജയപ്പെട്ടേക്കാം. തിരിച്ചും സംഭവിക്കാൻ സാധ്യതയുണ്ട്. എന്തായാലും നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കൂടുതല്‍ പേര്‍ കണ്ട തെന്നിന്ത്യൻ ചിത്രം ലിയോയാണ് എന്നാണ് റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സിന്റെ കണക്കുകള്‍ 2023 ജൂണില്‍ തുടങ്ങി 2024 ജൂലൈ മാസം വരെയുള്ളതാണ്. 45700000 വാച്ചിംഗ് അവേഴ്‍സാണ് വിജയ് ചിത്രം ലിയോയ്‍ക്ക് നെറ്റ്ഫ്ലിക്സിലുള്ളത്. രണ്ടാം സ്ഥാനത്ത് ആര്‍ആര്‍ആറാണ് തെന്നിന്ത്യയിലുള്ളത്. കേരളത്തില്‍ റിലീസിന് ഒരു ചിത്രത്തിന്റെ കളക്ഷനില്‍ ഒന്നാമതുള്ള ലിയോ അന്ന് 12 കോടിയാണ് നേടിയത്.

വിജയ്‍യുടെ ലിയോയാആകെ 621.90 കോടി രൂപയും ആഗോളതലത്തില്‍ നിന്ന് നേടി എന്ന് ബോക്സ് ഓഫീസ് സൌത്ത് ഇന്ത്യ വ്യക്തമാക്കിയിരുന്നുന്നു. 2024ല്‍ തമിഴകത്തിന്റെ വൻ വിജയ ചിത്രം ലിയോയാണ് എന്ന് നേരത്തെ വ്യക്തമാകുകയും ചെയ്‍തിരുന്നു. സംവിധാനം നിര്‍വഹിച്ചത് ലോകേഷ് കനകരാജായിരുന്നു. കേരളത്തില്‍ ലിയോ എത്തിയത് വലിയ ആഘോഷത്തോടെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ലിയോയ്‍ക്കുണ്ടായിരുന്നു. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ വിജയ് എത്തിയത്. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നായികയായി തൃഷ എത്തിയിരിക്കുന്നത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി