ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രത്തിന്റെ പൂജയും കഴിഞ്ഞു.
വേഷങ്ങളുടെ വൈവിധ്യത്താല്‍ വിസ്‍യമിപ്പിക്കുകയാണ് സമീപകാല സിനിമയില്‍ മമ്മൂട്ടി. അതിനാല്‍ മമ്മൂട്ടി നായകനായ ഓരോ പുതിയ സിനിമയുടെയും പ്രഖ്യാപനം ആകാംക്ഷയുണര്‍ത്തുന്നതാണ്. ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം ലോഞ്ച് ചെയ്‍തിരിക്കുകയാണ്. സംവിധായകനായി ഗൗതം വാസുദേവ് മേനോൻ ആദ്യമായിട്ടാണ് മലയാളത്തില്‍ എന്ന ഒരു പ്രത്യേകതയുമുണ്ട്.
ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രത്തില്‍ നയൻതാരയായിരിക്കും നായിക എന്നാണ് റിപ്പോര്‍ട്ട്. ഗോകുല്‍ സുരേഷും ഒരു നിര്‍ണായക കഥാപാത്രമായി ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായിരിക്കും പ്രമേയം എന്ന് വ്യക്തമല്ല. എന്തായാലും ആവേശമുണര്‍ത്തുന്ന പ്രൊജക്റ്റാണ് മമ്മൂട്ടി ചിത്രം എന്നാണ് അഭിപ്രായങ്ങള്‍.
സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ചിത്രമായി ധ്രുവ നച്ചത്തിരം റിലീസ് നീണ്ടുപോകുകയാണ്. വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം. ധ്രുവ നച്ചത്തിരം ഒരു ആക്ഷൻ ചിത്രമായിട്ടാണ് എത്തുക. ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തിന്റെ തിരക്കഥ എഴുത്തില്‍ ദീപക് വെങ്കടേശനും പങ്കാളിയാകുന്നു.
മമ്മൂട്ടി നായകനായി വേഷമിട്ട ചിത്രമായി ഒടുവില്‍ എത്തിയത് ടര്‍ബോയാണ്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ടര്‍ബോ റിലീസിന് ആറ് കോടി രൂപയിലധികം നേടിയാണ് 2024ല്‍ ഒന്നാമതെത്തിയിരുന്നു. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളപ്പോള്‍ പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, തിരക്കഥ മിഥുൻ മാനുവേല്‍ തോമസും പിആർഒ ശബരിയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.