‘ജയിലറി’നും ‘ലിയോ’യ്‍ക്കും പിന്നാലെ ‘ദേവര’യ്ക്കും ആദ്യ റിവ്യൂവുമായി അനിരുദ്ധ്

ചിത്രത്തിന്‍റെ സം​ഗീത സംവിധായകനുമാണ് അനിരുദ്ധ്

ഇന്ത്യന്‍ സിനിമയിലെ തന്നെ അടുത്ത ബി​ഗ് റിലീസ് തെലുങ്കില്‍ നിന്നാണ്. കൊരട്ടല ശിവ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രം ദേവരയാണ് അത്. വന്‍ ബജറ്റില്‍ കടലിലെ ആക്ഷന്‍ രം​ഗങ്ങളൊക്കെയായി എത്തുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത്. വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രം അഡ്വാന്‍സ് ബുക്കിം​ഗിലും കുതിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ റിവ്യൂവും പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ സം​ഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചിരിക്കുന്നത്. ഇമോജികളില്‍ക്കൂടിയാണ് എക്സില്‍ അനിരുദ്ധിന്‍റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ട്രോഫിയുടെയും കൈയടികളുടെയും സ്ഫോടനത്തിന്‍റെയും ഇമോജികള്‍ മൂന്നെണ്ണം വീതമാണ് അനിരുദ്ധ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ദേവര എന്ന ടാ​ഗുമുണ്ട്. സിനിമാപ്രേമികളെ സംബന്ധിച്ച് സിനിമകളുടെ റിലീസിന് മുന്‍പുള്ള അനിരുദ്ധിന്‍റെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ വിലയുണ്ട്. ഒപ്പം വിശ്വാസ്യതയും. നേരത്തെ രജനി ചിത്രം ജയിലര്‍, വിജയ് ചിത്രം ലിയോ എന്നിവയ്ക്കും അനിരുദ്ധ് സമാന രീതിയില്‍ അഭിപ്രായം പങ്കുവച്ചിരുന്നു.

ആര്‍ആര്‍ആറിലൂടെ താരമൂല്യം ഉയര്‍ത്തിയ ജൂനിയര്‍ എന്‍ടിആറിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. പുലര്‍ച്ചെ 1 മണിക്കാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുക. തെലുങ്ക് സംസ്ഥാനങ്ങളിലെ 15 ല്‍ അധികം സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ 1 മണിക്കുള്ള പ്രദര്‍ശനങ്ങള്‍ നടക്കും. മറ്റ് തിയറ്ററുകളിലും മള്‍‌ട്ടിപ്ലെക്സുകളിലും പുലര്‍ച്ചെ 4 മണിക്കും ചിത്രം പ്രദര്‍ശനം ആരംഭിക്കും. സെപ്റ്റംബര്‍ 27 നാണ് ചിത്രത്തിന്‍റെ റിലീസ്.

  • Related Posts

    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading
    വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
    • December 2, 2024

    നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

    Continue reading

    You Missed

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    റിലീസ് കഴിഞ്ഞ് 3 ദിവസത്തിന് ശേഷം റിവ്യൂസ് ചെയ്‌താൽ മതി; മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് ചലച്ചിത്ര നിർമ്മാതാക്കൾ

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതിയുടെ സമയം മെനക്കെടുത്തരുത്, മരിച്ചയാൾക്ക് അല്പം ആദരവ് നൽകണം ; രൂക്ഷ വിമർശനവുമായി കോടതി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്‌സി

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    സര്‍വകാല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് വെറും ഒന്നര മാസം; ചങ്കും കരളുമായി മാറിയ സംഘം; നൊമ്പരമായി അ‍ഞ്ചു പേർ

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും

    ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും