ആ 100 കോടി ചിത്രം ഒടിടിയില്‍, നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗില്‍ ഒന്നാമത്, വമ്പൻ സിനിമകള്‍ പിന്നില്‍

തിയറ്ററില്‍ 100 കോടി നേടിയതിനൊപ്പം ഒടിടിയിലും ഒന്നാമതാണ്.

അടുത്തിടെ നാനി നായകനായ സരിപോധാ ശനിവാരം വൻ ഹിറ്റായിരുന്നു. സംവിധാനം വിവേക് അത്രേയ നിര്‍വഹിച്ചപ്പോള്‍ ഒടിടിയില്‍ നെറ്റ്‍ഫ്ലിക്സിലാണ് പ്രദര്‍ശിപ്പിക്കുന്നത്. റിലീസായി അധികമാകുമ്പോഴേ ചിത്രത്തിന്റെ പ്രദര്‍ശനം ഒടിടിയിലും ലഭ്യമാക്കിയിരുന്നു. എന്നാല്‍ 100 കോടി നേടിയ ചിത്രം നെറ്റ്ഫ്ളിക്സില്‍ ഇന്ത്യയില്‍ ഒന്നാമതാണ് ട്രെൻഡിംഗില്‍.

സ്വാഭാവിക പ്രകടനവുമായി എത്തുന്ന ഒരു താരം എന്നാണ് നടൻ നാനിയെ പരാമര്‍ശിക്കാറുള്ളത്. അതിനാല്‍ നാനിയെ നാച്ച്വറല്‍ സ്റ്റാറെന്നാണ് താരത്തിന്റെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. നിരവധി പ്രകടനങ്ങളുമായി താരം അത് സിനിമകളില്‍ തെളിയിച്ചിട്ടുമുണ്ട്. നാനിക്ക് വീണ്ടും ഒരു പ്രശസ്‍ത അവാര്‍ഡ് ലഭിച്ചുവെന്നത്  ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യൻ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്. നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നാനി തെരഞ്ഞെടുക്കുന്ന കഥാപാത്രവും ഓരോ സിനിമയും ഒന്നിനൊന്ന് വേറിട്ടതാണെന്നും അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ വികസിക്കുന്നത്. സംവിധാനം ശ്രീകാന്ത് ഒഡേലയായിരുന്നു. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിട്ടിരുന്നുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും ‘ദസറ’യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ‘ദസറ’ മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തെ ദസറ സിനിമ കണ്ടവര്‍ അഭിനന്ദിച്ചിരുന്നു.

  • Related Posts

    കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്
    • September 30, 2024

    ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി. മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ്…

    Continue reading
    മൂന്ന് കൊല്ലത്തിനിടെ പൊലീസ് വേഷത്തില്‍ ആസിഫ് അലിക്ക് മൂന്നാം ഹിറ്റ് കിട്ടുമോ?
    • September 30, 2024

    ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. ആസിഫ് അലിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പോലീസ് വേഷമാണ് ചിത്രത്തിൽ. കൊച്ചി: ആസിഫ് അലിയെ…

    Continue reading

    You Missed

    വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

    വനിത ടി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍പോരാട്ടം

    ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

    ബിജെപിയെ മലർത്തിയടിച്ച് ജുലാനയില്‍ വിനേഷ് ഫോഗട്ടിന് സ്വർണ്ണം

    ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

    ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

    മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

    മനോജ് ഏബ്രഹാമിനു പകരം പി.വിജയൻ ഇന്റലിജൻസ് മേധാവി; സർക്കാർ ഉത്തരവിറങ്ങി

    ‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

    ‘ഒരുമയോടെ ഒരോണം’; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലും വിമൻസ് ഫോറവും ചേർന്ന് പരിപാടി സംഘടിപ്പിച്ചു

    ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ

    ചെങ്കൊടി പാറിക്കാൻ തരിഗാമി; കശ്മീരിലെ കുൽഗാമിൽ സിപിഐഎം മുന്നിൽ