പ്രേമലു വീണു, നുണക്കുഴി ഇനി ആരൊയൊക്കെ വീഴ്‍ത്തും?

നുണക്കുഴി റിലീസിന് നേടിയ ആകെ കളക്ഷന്റെ തുക പുറത്ത്.

ഗുരുവായൂര്‍ അമ്പലനടയുടെ വമ്പൻ വിജയത്തിന് ശേഷം ബേസില്‍ ജോസഫ് നായകനായതാണ് നുണക്കുഴി. സംവിധാനം നിര്‍വഹിച്ചതാകട്ടെ ജീത്തു ജോസഫും. ഇത്തവണ ചിരിക്ക് പ്രാധാന്യം നല്‍കിയാണ് സംവിധായകൻ ജീത്തു ജോസസഫ് എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇന്ത്യയില്‍ നുണക്കുഴി മികച്ച ഓപ്പണിംഗ് കളക്ഷനാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് നുണക്കുഴി 1.7 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. 2024ലെ സര്‍പ്രൈസ് ഹിറ്റായ പ്രേമലു സിനിമ 90 ലക്ഷത്തോളമാണ് റിലീസിന് നേടിയത്. അങ്ങനെയിരിക്കെ ബേസില്‍ ജോസഫിന്റെ നുണക്കുഴി സിനിമയ്‍ക്ക് റിലീസിനെ മികച്ച പ്രതികരണമുള്ളതിനാല്‍ ആകെ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ.  തിരക്കഥ കെ ആര്‍ കൃഷ്‍ണകുമാറിന്റേതാണ്.

രസകരമായ ഒട്ടേറെ ചിരി രംഗങ്ങളുമായാണ് സിനിമ പ്രേക്ഷകരുടെ പ്രിയം നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫിന്റെ മാനറിസങ്ങളാണ് നുണക്കുഴി സിനിമയുടെ പ്രധാന ആകര്‍ഷണം. ആകാംക്ഷ നിറച്ച ചിരി രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം എന്നതും ഒരു പ്രത്യേകതയാണ്. കോമഡിയിലെ ടൈമിംഗില്‍ മികവ് പ്രകടിപ്പിക്കുന്ന താരം ബേസില്‍ ജോസഫിന്റെ നുണക്കുഴി കുടുംബപ്രേക്ഷകരുടെ സിനിമയായും മാറുന്നു

ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്. ഒന്നിനൊന്ന് കോര്‍ത്തിണക്കി പോകുന്ന ചിരി രംഗങ്ങളില്‍ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്സവകാലത്ത് ആര്‍ത്ത് ചിരിക്കാൻ വിഭവങ്ങളുള്ള ചിത്രമാണ് നുണക്കുഴി എന്നാണ് പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

  • Related Posts

    ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി
    • February 10, 2026

    വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി…

    Continue reading
    റോഡില്‍ നിന്ന് കിട്ടിയ 45 പവൻ ഉടമയ്ക്ക് നല്‍കി ശുചീകരണ തൊഴിലാളി; വീട്ടിൽ വിളിച്ചുവരുത്തി, രണ്ട് പവൻ സ്വർണമാല സമ്മാനം നൽകി രജനീകാന്ത്
    • February 4, 2026

    റോഡില്‍ നിന്ന് കിട്ടിയ 45 പവൻ സ്വർണ്ണം തിരികെ ഉടമയ്ക്ക് നല്‍കിയ ശുചീകരണ തൊഴിലാളിക്ക് സ്വര്‍ണ്ണമാല സമ്മാനിച്ച്‌ രജനികാന്ത്. ചൊവ്വാഴ്ച തന്റെ വസതിയിൽ ശുചിത്വ തൊഴിലാളിയായ പത്മയെ താരം കണ്ടു. പത്മയ്ക്ക് ഒരു സ്വർണ്ണ മാല സമ്മാനമായി നൽകുന്ന ചിത്രങ്ങൾ സോഷ്യൽ…

    Continue reading

    You Missed

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    ബേപ്പൂർ തുറമുഖം പോർട്ട് സിറ്റിയാക്കും, 100 കോടിയുടെ വികസനം; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

    ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED