അജയ് ദേവഗണ്‍ ചിത്രത്തില്‍ നിന്നും വിജയ് റാസിനെ പുറത്താക്കി

അജയ് ദേവ്ഗണിൻ്റെ ‘സൺ ഓഫ് സർദാർ 2’ ചിത്രത്തിൽ നിന്നും നടൻ വിജയ് റാസിനെ പുറത്താക്കി.

മുംബൈ: അജയ് ദേവ്ഗണിൻ്റെ ‘സൺ ഓഫ് സർദാർ 2’ ചിത്രത്തില് നിന്നും നടന് വിജയ് റാസിനെ പുറത്താക്കിയതായി റിപ്പോർട്ട്. യുകെയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സിനിമയുടെ സെറ്റിൽ വെച്ച് താരം മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ സെറ്റിൽ അജയ് ദേവ​ഗണിനെ അഭിവാദ്യം ചെയ്യാത്തതിനെ തുടർന്നാണ് തന്നെ സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയതായി വിജയ് റാസ് അവകാശപ്പെട്ടു. 

‘സൺ ഓഫ് സർദാർ 2’ൻ്റെ ചിത്രീകരണം ആരംഭിച്ചതായി അജയ് ദേവ്ഗൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് റാസിനെ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വന്നത്. ചിത്രത്തിൻ്റെ സഹ നിർമ്മാതാവ് കുമാർ മങ്കദ് പഥക്, പിങ്ക്വില്ലയോട് ഈ കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

“അതെ, സെറ്റിലെ പെരുമാറ്റം കാരണം ഞങ്ങൾ വിജയ് റാസിനെ സിനിമയിൽ നിന്ന് ഒഴിവാക്കി എന്നത് ശരിയാണ്. അദ്ദേഹം വലിയ മുറികളും വാനിറ്റി വാനും ആവശ്യപ്പെട്ടു. സ്‌പോട്ട് ബോയ്‌സിനായി ഞങ്ങളോട് അമിത നിരക്ക് ഈടാക്കി, അദ്ദേഹത്തിൻ്റെ സ്‌പോട്ട് ബോയ്‌ക്ക് ഒരു രാത്രിക്ക് 20,000 രൂപ പ്രതിഫലം ലഭിച്ചു. ഇത് യുകെയിലെ വലിയ ചിലവാണ്. ഷൂട്ടിംഗ് സമയത്ത് എല്ലാവർക്കും സ്റ്റാൻഡേർഡ് റൂമുകൾ നൽകിയിരുന്നു. എന്നാൽ ഇത്തരം ചിലവൊന്നും താങ്ങാൻ പറ്റില്ല”  നിർമ്മാതാവ് പറയുന്നു.

“താങ്കളുടെ ആവശ്യങ്ങൾ ചിലവേറിയതാണെന്ന് അദ്ദേഹത്തെ ഞങ്ങൾ അറിയിച്ചു, എന്നാൽ അത് മനസിലാക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരുഷമായി സംസാരിക്കുകയും ചെയ്തു. നിങ്ങൾക്ക് എന്നെയാണ് ആവശ്യം എന്നായിരുന്നു അദ്ദേഹത്തിൻ്റെ സ്ഥിരം പ്രതികരണം. ഞാൻ എപ്പോഴാണ് ജോലി ആവശ്യപ്പെട്ട് നിങ്ങളുടെ അടുക്കൽ വന്നത്? എന്നും അദ്ദേഹം ചോ​ദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ, നിരന്തരം പുതിയ ആവശ്യങ്ങളുമായി അദ്ദേഹം എത്തി. 3 ആളുകളുടെ യാത്രയ്ക്ക് രണ്ട് കാറുകൾ ആവശ്യപ്പെടാൻ തുടങ്ങി. തുടർന്ന് നീണ്ട ചർച്ചകൾക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റാൻ തീരുമാനിച്ചു” കുമാർ മങ്കദ് പഥക് വ്യക്തമാക്കി.

എന്നാൽ തന്നെ പുറത്താക്കിയതിന് മറ്റൊരു കാരണമാണ് വിജയ് റാസ് പറയുന്നത്. “ഞാൻ പറഞ്ഞ സമയത്തിന് മുമ്പായി ലൊക്കേഷനിൽ എത്തി. ഞാൻ വാനിൽ എത്തി, രവി കിഷൻ എന്നെ കാണാൻ വന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആശിഷ്, നിർമ്മാതാവ് കുമാർ മങ്കദ് എന്നിവർ എന്നെ കാണാൻ വന്നു. തുടർന്ന് സംവിധായകൻ വിജയ് അറോറയും. ഞാൻ വാനിൽ നിന്ന് ഇറങ്ങി 25 മീറ്റർ അകലെ അജയ് ദേവ്ഗൺ നിൽക്കുന്നത് കണ്ടു. അവൻ തിരക്കിലായതിനാൽ ഞാൻ അവനെ അഭിവാദ്യം ചെയ്തില്ല, 25 മിനിറ്റിനുശേഷം എന്നെ സിനിമയിൽ നിന്നും നീക്കിയെന്ന് എല്ലാവരും കൂടി എന്നെ അറിയിച്ചു. അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിനാലും, മോശം പെരുമാറ്റത്തിന്റെ പേരിലുമായിരുന്നു എന്നാണ് പറഞ്ഞത്. സെറ്റിലെത്തി 30 മിനിറ്റിനുള്ളിലായിരുന്നു ഇത്”

എന്നാൽ വിജയ് റാസിന്റെ ആരോപണത്തിന് കുമാർ മങ്ക​ദ് പഥക് മറുപടി പറഞ്ഞിട്ടുണ്ട് “ആളുകൾ അഭിവാദ്യം ചെയ്യാൻ കാത്തിരിക്കുന്ന ആളല്ല അജയ് ദേവ്ഗൺ. അദ്ദേഹം എപ്പോഴും ക്രിയേറ്റീവായ. ആളുകളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറുക. അജയ് ദേവ്ഗണിനെ അഭിവാദ്യം ചെയ്യാത്തതിന് അദ്ദേഹത്തെ നീക്കം ചെയ്തുവെന്നത് തെറ്റാണ്. വിജയ് റാസിനെ സിനിമയിൽ നിന്ന് നീക്കം ചെയ്തതിന് ഞങ്ങൾക്ക് രണ്ട് കോടിയോളം നഷ്ടമുണ്ടായി. അദ്ദേഹത്തിൻ്റെ പെരുമാറ്റം വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ സിനിമ ഒരു കുടുംബം പോലെയാണ് പ്രവർത്തിക്കുന്നത് ”  കുമാർ മങ്ക​ദ് പഥക്  പറഞ്ഞു. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു