‘പേട്രിയറ്റ്’ ഒരു ടോം ക്രൂസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച പുതിയ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ വനിത. മലയാള സിനിമ പേട്രിയറ്റ് സിനിമ കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഒരു ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരമാണ് സിനിമ എന്നാണ് വിദേശ പ്രേക്ഷക അഭിപ്രായപ്പെടുന്നത്. മ്യൂസിക്കും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ വീഡീയോയിൽ പറയുന്നത്.

സിനിമ കാണാൻ എത്തിയ റിനി ജിജോ എന്ന മലയാളി വ്‌ളോഗർ ആണ് വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടതും. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോയിൽ പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടിയോ മോഹൻലാലൊ ഈ വീഡിയോ കാണുമായിരിക്കും എന്ന പ്രതീക്ഷ പങ്കുവച്ചാണ് വ്‌ളോഗർ വീഡിയോ ഷെയർ ചെയ്തിരിക്കുന്നതും

റിനി ജിജോ പങ്ക് വച്ച വീഡിയോ കാണാം

https://www.instagram.com/stories/risewithrinijijo/?utm_source=ig_embed&ig_rid=e1b32eac-dc57-4f9f-adf5-e5adedec0306

മോഹൻലാലും മമ്മൂട്ടിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമാണ പേട്രിയറ്റ്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ നിന്ന് 28.83 കോടി രൂപയാണ് ആകെ നേടിയത്. വിദേശ ബോക്സ് ഓഫീസില്‍ 41.50 കോടി രൂപയും കളക്റ്റ് ചെയ്‍തു. ആകെ നേട്ടം 70 കോടിയിലെത്തി.ആദ്യ ദിന കളക്ഷനിൽ 69 കോടി നേട്ടമുണ്ടാക്കിയ എമ്പുരാന്റെ കളക്ഷനെ മറികടന്നില്ലെങ്കിലും മികച്ച നേട്ടമാണ് പേട്രിയറ്റ് സ്വന്തമാക്കിയത്. ചിത്രം 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തിൽ നേടിയിരിക്കുന്നത്.മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

Related Posts

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി
  • September 21, 2026

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം…

Continue reading
സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു
  • September 21, 2026

ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദൻറെ ഉണ്ണി മുകുന്ദൻ ഫിലിംസും ഒന്നിക്കുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും…

Continue reading

You Missed

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്