ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?

മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഭൂതകാലത്തോടൊരു വെറുതെ ഒരു അഫക്ഷന്‍ എങ്കിലും തോന്നാത്തവരില്ല. നന്മയുടെ കാലം കഴിഞ്ഞെന്ന് ഇടക്കെങ്കിലും നമ്മില്‍ പലര്‍ക്കും തോന്നുന്നത് മനുഷ്യ മസ്തിഷ്‌കത്തിന്റെ ഒരു കബളിപ്പിക്കലാണെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. (Your brain is lying to you about the good old days)

ഭൂതകാലത്തെ ഓര്‍ത്താല്‍ അമ്മാവന്‍ വൈബാകുമോ? പഴഞ്ചനാകുമോ? പാരമ്പര്യവാദിയാകുമോ?

പാരമ്പര്യവാദികളും വലതുപക്ഷ ചിന്താഗതിയുമുള്ളവര്‍ക്കാണ് പഴയ കാലം നല്ലതെന്ന് കൂടുതലായി തോന്നുകയെന്ന് വാദമുണ്ട്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വിശ്വസിക്കുന്ന, ഭൂതകാലത്തിന്റെ നിയമങ്ങളില്‍ തളച്ചിടപ്പെടണമെന്ന് കരുതുന്നവര്‍ക്ക് മാത്രമല്ല ഈ തോന്നലുണ്ടാകുക. പാരമ്പര്യം, വിശ്വാസം തുടങ്ങിവയൊന്നും ഭൂതകാലത്തെ കാര്യങ്ങളാണെന്നോ കാലം മുന്നോട്ടുപോകുന്നതിന് അനുസൃതമായി ഇവയെല്ലാം കുറയുകയാണെന്നോ പറയാനാകില്ല. ഇടതുപക്ഷത്തുള്ള പരിസ്ഥിതിവാദികളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചിന്തിക്കുന്നവരും വാദിക്കുന്നത് പഴയ രീതികളാണ് പ്രകൃതിക്ക് നല്ലതെന്നാണ്. അതിനാല്‍ പഴയമയോടുള്ള ഇഷ്ടം ഒരു വലതുപക്ഷ ചിന്താഗതി മാത്രമല്ല.

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.

Advertisement

Read Also: അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

പഴയതിനോട് അത്ര സ്‌നേഹമുണ്ടോ?

ട്രംപ് അമേരിക്കയോട് പറഞ്ഞ ലോകമെങ്ങും ഹിറ്റായ ഒരു പ്രചാരണ വാക്യമാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിന്‍. അമേരിക്കയെ പഴയതുപോലെ മഹത്തരമാക്കുക എന്ന് പ്രചരിപ്പിക്കുന്നത് പണ്ട് അമേരിക്ക ഏറെ മഹത്തരമായിരുന്നു ഇപ്പോഴുള്ളതിനേക്കാള്‍ എന്നുറപ്പിച്ചുകൊണ്ടാണ്. ഇത് വളരെയെളുപ്പത്തില്‍ ആളുകളുടെ ഹൃദയത്തിലെത്തുന്നതിന് കാരണം ഇതെല്ലാവരുടേയും വിശ്വാസമാണെന്നതിനാലാണ്. പ്യു റിസേര്‍ച്ച് സെന്റര്‍ 2023ല്‍ നടത്തിയ സര്‍വെയില്‍ പത്തില്‍ 6 അമേരിക്കക്കാരും 50 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂഗവ് യുകെയില്‍ നടത്തിയ സര്‍വെയില്‍ 70 ശതമാനം പേരും ഭൂതകാലത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. നൊസ്റ്റാള്‍ജിയയെ ആളുകള്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അറിയാന്‍ നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സ്‌ക്രോള്‍ ചെയ്ത് പോയാല്‍ മാത്രം മതിയാകും.

Advertisement

Advertisement

എന്താണ് നമ്മുക്ക് ഇങ്ങനെയൊരു തോന്നല്‍?

നമ്മുടെ മസ്തിഷ്‌കത്തിലെ സെലക്ടീവ് മെമ്മറിയാണ് ഇതിനൊരു കാരണം. നല്ല ഓര്‍മകളാണ് ഭൂതകാലത്തെക്കുറിച്ച് നമ്മുക്ക് എപ്പോഴും ഓര്‍മ വരുന്നത്. വേദനിപ്പിക്കുന്ന കാര്യങ്ങള്‍ നാം മറക്കുകയോ അല്ലെങ്കില്‍ അന്നത്തെ സഹനത്തിന്റെ തീവ്രത നമ്മുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം തെളിച്ചമില്ലാതെയോ മനസില്‍ കിടക്കുന്നതാണ് പഴയതെല്ലാം നല്ലതെന്ന് തോന്നാന്‍ ഒരു കാരണം.

മനശാസ്ത്രജ്ഞര്‍ ലോസ് അവേര്‍ഷന്‍ എന്ന് വിളിക്കുന്ന അവസ്ഥ മറ്റൊരു കാരണമാണെന്ന് വോക്‌സ് ഡോട്ട് കോമില്‍ ബ്രയാന്‍ വാള്‍ഷ് എഴുതുന്നുണ്ട്. നമ്മുടെ കണ്‍വെട്ടത്തുള്ള നേട്ടത്തേക്കാള്‍ നമ്മുക്ക് വലുതായി അനുഭവപ്പെടുക നമ്മുടെ പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുമോ എന്ന ഭയമാണ്. ഇതുമൂലം ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മെ ഒരുതരത്തില്‍ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഭയപ്പാട് മൂലം നമ്മുക്ക് ഭൂതകാലത്തെ അനുഭവങ്ങള്‍ കൂടുതല്‍ ഊഷ്മളമായി തോന്നുന്നു.

Advertisement

സ്റ്റാറ്റസ്‌കോ ബയാസ് എന്ന് വിളിക്കപ്പെടുന്ന ഒരു അവസ്ഥയും പഴയ കാര്യങ്ങള്‍ കൂടുതല്‍ നല്ലതെന്ന് തോന്നാന്‍ കാരണമാകുന്നതായി വാര്‍കിക് ബിസിനസ് സ്‌കൂളിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ നിക്ക് ചാര്‍ച്ചര്‍ പറയുന്നു. നിലവില്‍ വരുന്ന അവസ്ഥയില്‍ മാറ്റം വരുത്തുന്നതെന്തും നല്ലതായാലും മോശമായാലും അത് ഒരു നഷ്ടമായി നമ്മള്‍ കണക്കാക്കുന്നത് മനുഷ്യ മനസിന്റെ സ്റ്റാറ്റസ്‌കോ ബയാസും ലോസ് അവേര്‍ഷനും മൂലമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. മസ്തിഷ്‌കം ഏതൊക്കെ തരത്തില്‍ പരീക്ഷിച്ചാലും നമ്മുടെ ഭൂതകാലവും മികച്ചത് തന്നെയാണ്. എല്ലാ കാലഘട്ടങ്ങളും നമ്മെ പലതും പഠിപ്പിക്കുന്നു. ഭൂതകാലങ്ങള്‍ കുറച്ച് കൂടുതല്‍ പഠിപ്പിക്കുന്നു. കാരണം വേരുകളെ മറന്ന് മനുഷ്യന് നിലനില്‍പ്പില്ലല്ലോ…

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്