സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറിനെ സസ്പെൻഡു ചെയ്തു

നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡു ചെയ്തു. റിനി ജോസഫിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ മുൻപും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്നും യൂണിയൻ.PauseMute

ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഓൺലൈൻ ചാനലിന് സാന്ദ്ര നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി നേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

Related Posts

ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള, മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചിലരുണ്ട്!
  • April 23, 2026

നടൻ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ ഉണ്ണിമുകുന്ദന് പങ്കുണ്ട്. ഉണ്ണിമുകുന്ദൻ രക്ഷകനെന്ന് മുരളി കുന്നുമ്പുറം പറയുന്നു. ഉണ്ണിമുകുന്ദൻ മുരളി കുന്നുമ്പുറത്തിന് ഡേറ്റ് കൊടുത്തു. നഷ്ടം സംഭവിച്ച മറ്റ് നിർമാതാക്കൾക്ക് എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ലെന്നും…

Continue reading
കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി
  • April 4, 2026

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി

‘എക്‌സിറ്റ് പോളുകളില്‍ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകും; എല്‍ഡിഎഫിന് ഭരണ തുടര്‍ച്ച ഉണ്ടാകും’; എം എ ബേബി

വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തല്‍; ഇന്ന് മെയ് ദിനം

വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തല്‍; ഇന്ന് മെയ് ദിനം

‘അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു; കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നു’; എന്‍ പ്രശാന്ത്

‘അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളില്‍ ശക്തമായ ലോബി പ്രവര്‍ത്തിക്കുന്നു; കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നു’; എന്‍ പ്രശാന്ത്

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന് ക്ലീന്‍ ചീറ്റ് നല്‍കി അന്വേഷണസമിതി

പി വി അന്‍വര്‍മായുള്ള ഫോണ്‍വിളി വിവാദം: മലപ്പുറം മുന്‍ എസ് പി സുജിത്ത് ദാസിന് ക്ലീന്‍ ചീറ്റ് നല്‍കി അന്വേഷണസമിതി

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു