ആലിയ ഭട്ട് സിനിമയിൽ അവസരങ്ങൾ ഇരന്ന് വാങ്ങുന്നുവെന്ന് ആക്ഷേപ പോസ്റ്റ് ; ലൈക്ക് അടിച്ച് അനന്യ പാണ്ഡെ

ആലിയ ഭട്ടിന് അടുത്തിടെ ലഭിച്ച സിനിമകളിലെ വേഷങ്ങളെല്ലാം തന്നെ സംവിധായകരോട് ഇരുന്ന് വാങ്ങിയതാണെന്ന രീതിയിൽ എക്‌സിൽ പ്രചരിച്ച പോസ്റ്റിന് ലൈക്ക് അടിച്ച് അനന്യ പാണ്ഡെ. ഹഖ് എന്ന ചിത്രത്തിലെ പ്രകടനത്തിന് നടി യാമി ഗൗതമിന്റെ പ്രശംസിച്ചുകൊണ്ട് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറിക്ക് പ്രതികരണമായിട്ടായിരുന്നു അധിക്ഷേപ പോസ്റ്റ്.

“ക്വീൻ യാമീ, ഹഖിലെ പ്രധാന ആകർഷണം നിങ്ങളുടെ ക്രാഫ്റ്റായിരുന്നു, എക്കാലത്തെയും മികച്ച ഫീമെയ്ൽ പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഫോണിൽ പറഞ്ഞതുപോലെ തന്നെ ഞാൻ നിങ്ങളുടെ ഫാനാണ്, ഞങ്ങളെ എന്റർറ്റെയ്ൻ ചെയ്യാനായി വരാനിരിക്കുന്ന നിങ്ങളുടെ എല്ലാ ചിത്രങ്ങൾക്കുമായി കാത്തിരിക്കുന്നു” ആലിയ ഭട്ട് കുറിച്ചു.

“ആലിയ ഒരു അവസരവാദിയാണ്, ബാഹുബലിക്ക് ശേഷം അവർ രാജമൗലിയോട് RRR ചോദിച്ച് വാങ്ങി, പത്താന് ശേഷം ആൽഫാ ചോദിച്ച് വാങ്ങി, കൽക്കി കണ്ട് രണ്ടാം ഭാഗത്തിൽ അവസരം ഇരന്ന് വാങ്ങി, സ്ട്രീ 2 കണ്ട് ആ യൂണിവേഴ്‌സിലേക്കും കടന്നു കയറി ഇപ്പോൾ ദുരന്തർ കണ്ടതുകൊണ്ട് സംവിധായകന്റെ ഭാര്യയായ യാമി ഗൗതത്തെ പുകഴ്ത്തുന്നു” ആക്ഷേപ പോസ്റ്റിൽ ആരാധകൻ കുറിക്കുന്നു.

പോസ്റ്റ് വായിച്ചാ ചില ആരധകർ കണ്ടത് ആലിയ ഭട്ടിന്റെ സമകാലികയായ അനന്യ പാണ്ഡെ വിവാദ പോസ്റ്റിന് ലൈക്ക് ഇട്ടതാണ്. നടിയുടെ കൈ തട്ടി അറിയാതെ വന്ന ലൈക്കാകാം ഇതെന്നും ആരാധകർ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്. എങ്കിലും നടിമാർക്കിടയിലെ ഈഗോ ക്ലാഷ് ആണിതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

Related Posts

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍
  • September 5, 2026

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ L367-ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ്…

Continue reading
ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി
  • September 3, 2026

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബയുടെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി നിരീക്ഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും നിരീക്ഷണം. അന്‍സിബ ഹസന്റെ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ…

Continue reading

You Missed

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

‘പിണറായിക്കെതിരായ ഇഡി റിപ്പോർട്ട്, നിയമപരമായ വശങ്ങൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ അധികാരം പൊലീസിനുണ്ട്’; കെ. മുരളീധരൻ

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ഒരു കോടി നേടിയതാര്? ധനലക്ഷ്മി DL 68 ലോട്ടറിയുടെ സമ്പൂർണഫലം അറിയാം

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

ചിറയിൻകീഴിലെ കയ്യാങ്കളി; രമ്യ ഹരിദാസ് KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

കെട്ടിടം തകർന്നുണ്ടായ അപകടം; സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഡൽഹി സർക്കാർ

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

മാസപ്പടി കേസ്: ‘CPIM പ്രതിസന്ധിയിൽ; ഇഡിയുടെ കത്തിൽ നിയമ പരമായ പരിശോധന നടത്തി തീരുമാനം എടുക്കും’; മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ

സംസ്ഥാനത്ത് കാലവർഷ മഴയിൽ 25% മഴ കുറവ്; ലഭിച്ചത് 1372.4 മില്ലിമീറ്റർ മഴ