1,947 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം; ‘ഫ്രീഡം സെയിൽ’ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

ഓഗസ്റ്റ് 1 മുതൽ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്‌സ്പ്രസ് “ഫ്രീഡം സെയിൽ” ആരംഭിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, 1,947 രൂപ മുതൽ ടിക്കറ്റുകൾ വിൽക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. 

എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. ഓഗസ്റ്റ് 1 മുതൽ 5 വരെ വരെ ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 

ഇതുകൂടാതെ, എയർഇന്ത്യ എക്സ്പ്രസ്. കോം വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇൻ ബാഗേജിന്, 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കിൽ ഉൾപ്പെടുന്നു.

ദില്ലി-ജയ്പൂർ, ബെംഗളൂരു-ഗോവ, ദില്ലി-ഗ്വാളിയോർ എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്‌ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഓഫർ ലഭ്യമാകും.  മറ്റൊരു പ്രധാന കാര്യം, ഇത് പരിമിതമായ  ഓഫറാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ലഭ്യമാണ്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.

  • Related Posts

    നഗരങ്ങളിൽ അടിയന്തരാവസ്ഥ, വൈദ്യുതി ബന്ധമില്ല, ‘ഹെലീൻ’ ആഞ്ഞടിച്ചു, റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ
    • September 28, 2024

    വ്യാഴാഴ്ച രാത്രിയാണ് ഹെലീൻ തീരം തൊട്ടത്. കരയിലെത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം കനത്ത നാശ നഷ്ടം വിതച്ച ഹെലീൻ മണ്ണിടിച്ചിലിനും കാരണമായിരുന്നു. ടെക്സാസ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ്…

    Continue reading
    മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും;
    • September 24, 2024

    കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്