ഗ്ലിഫ് മാട്രിക്‌സ്, കാമറകളെല്ലാം 50 എംപി; നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ.

കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ‌ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s ജെൻ 4 SoC പ്രോസസറാണ് ഫോൺ ഉപയോ​ഗിച്ചിരിക്കുന്നത്.

ജൂലൈ 15 മുതലാണ് ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.5ൽ ആണ് നത്തിങ് ഫോൺ 3 പ്രവർത്തിക്കുന്നത്. 79999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും ഏഴ് വർഷത്തെ സുര​ക്ഷ ഫീച്ചറുകളും ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ഫോണിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഹാൻഡ്‌സെറ്റിന് മുൻവശത്ത് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസും ഉണ്ട്. ബേസ് വേരിയന്റിന് 12ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ടോപ്പ് വേരിയന്റിന് 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ടാവും.

അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റമാണ് നത്തിംഗ് ഫോൺ 3-യിൽ നൽകിയിരിക്കുന്നത്. എല്ലാം 50 മെഗാപിക്‌സലിന്റേത് തന്നെ. 5150 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. 65 വാട്ട് ചാർജിങ് സൗകര്യവുണ്ട്. ഫോണിന്റെ ബാക്ക് പാനലിൽ വൃത്താകൃതിയിലാണ് ഗ്ലിഫ് മാട്രിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 489 മൈക്രോ എൽഇഡി പിക്‌സൽ സ്‌ക്രീൻ ആണിത്. ഫോൺ മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് നത്തിങ് ഇയർ ഹെഡ്‌ഫോണും അധിക വാറണ്ടിയും സൗജന്യമായി ലഭിക്കും.

Related Posts

സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് കെഎസ്ആര്‍ടിസി നല്‍കുക ഡമ്മി ടിക്കറ്റ്; 500 ബസുകള്‍ എങ്കിലും അധികമായി വേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍
  • June 9, 2026

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്. സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക് നല്‍കുക. 3200 ഓര്‍ഡിനറി സര്‍വീസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു ബസ്സുകളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് പഠനം ആരംഭിച്ചു.…

Continue reading
ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
  • April 30, 2025

ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌