ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം നാളെ; നികുതിദായകർ അറിയേണ്ടതെല്ലാം

ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നൽകേണ്ടി വരും

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നൽകേണ്ടി വരും. കൂടാതെ വൈകിയ ഐടിആർ ഫയൽ ചെയ്യുമ്പോൾ ചില ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതുവരെ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, എളുപ്പത്തിൽ എങ്ങനെ ചെയ്യാം എന്നറിയൂ. 

ഐടിആർ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം ആവശ്യമായ എല്ലാ രേഖയും തയ്യാറാകുക എന്നുള്ളതാണ്. ശമ്പള വരുമാനമുള്ള ഒരു വ്യക്തി അവരുടെ തൊഴിലുടമയിൽ നിന്ന് ഫോം 16, ബാങ്കുകൾ, കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഫോം 16 എ ശേഖരിക്കണം. ഇതുകൂടാതെ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, എന്നിവയിൽ നിന്ന് വരുമാനം നേടിയിട്ടുണ്ടെങ്കിൽ ബാങ്കുകളിൽ നിന്ന് സർട്ടിഫിക്കറ്റുകളും സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മൂലധന നേട്ട പ്രസ്താവനകളും ശേഖരിക്കണം.

ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഐടിആർ  ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം

ഫയൽ ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് ആദായ നികുതി പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. അക്കൗണ്ടിൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ  ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക എന്ന ഓപ്‌ഷൻ കാണാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ  സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഹെൽപ്പ് ഡെസ്‌ക് ഏജന്റിനെ ബന്ധപ്പെടാം. ഈ സഹായം സൗജന്യമാണ്.

ഐടിആർ പരിശോധന

ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ, ആദായ നികുതി റിട്ടേൺ പരിശോധിക്കാൻ മറക്കരുത്. നിങ്ങളുടെ ഐടിആർ പരിശോധിക്കാൻ ആറ് വഴികളുണ്ട്. ഇതിൽ അഞ്ചെണ്ണം ഇലക്ട്രോണിക് രീതികളും ഒന്ന് ഫിസിക്കൽ രീതിയുമാണ്. ഐടിആർ ഫയൽ ചെയ്ത് പരിശോധിച്ച് കഴിഞ്ഞാൽ, ആദായനികുതി വകുപ്പ് ഐടിആർ പ്രോസസ്സിംഗിനായി ഏറ്റെടുക്കും. ആദായനികുതി  വകുപ്പ് നിങ്ങൾക്ക് ഒരു എസ്എംഎസും ഇമെയിലും അയയ്ക്കും.

  • Related Posts

    80 ലക്ഷം ആരുടെ കൈകളിലേക്ക്? കാരുണ്യ KR 703 ലോട്ടറി ഫലം പുറത്ത്
    • April 26, 2025

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 703 ലോട്ടറി ഫലം പുറത്ത്. KS 327499 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ KX 829888…

    Continue reading
    കയ്യിൽ കറുപ്പ് ബാൻഡ് അണിഞ്ഞ് വിശ്വാസികൾ; പഹൽഗാം ഭീകരാക്രമണത്തിൽ ഹൈദരാബാദിലെ മക്കാ മസ്ജിദിൽ പ്രതിഷേധം
    • April 25, 2025

    കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരായ പ്രതിഷേധങ്ങൾ വെള്ളിയാഴ്ചയും ഹൈദരാബാദിലും തുടർന്നു. ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച (ഏപ്രിൽ 25, 2025) ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത മുസ്ലീങ്ങൾ കറുത്ത ബാൻഡ് ധരിച്ചിരുന്നു. പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം, ‘പാകിസ്താൻ മുർദാബാദ്’,…

    Continue reading

    You Missed

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    ‘സേവനം നൽകാതെ പണം കൈപ്പറ്റി എന്ന മൊഴി വീണ കൊടുത്തിട്ടില്ല, വാർത്തകളിൽ വരുന്നത് പറയാത്ത കാര്യം’; മന്ത്രി പി എ മുഹമ്മദ് റിയാസ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം; 400ലേറെ പേർക്ക് പരുക്ക്

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ‘പലിശ നൽകി എടുക്കുന്ന വായ്പയാണ് സഹായമല്ല’; ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

    ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

    ഡോ. എം.ജി.എസ് നാരായണന് വിട നൽകി മലയാളക്കര; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

    റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ

    റോഡില്‍ പാകിസ്താന്‍ സ്റ്റിക്കറുകൾ ഒട്ടിച്ചു; കർണാടകയിൽ ആറ് ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അറസ്റ്റിൽ