ഹോസ്റ്റലിൽ വിദ്യാർത്ഥിനിക്ക് മുന്നിൽ സ്വയംഭോഗം, വാർഡനോട് പറഞ്ഞപ്പോൾ ശകാരം;

മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയതോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്.

ചെന്നൈ: തിരുച്ചിറപ്പള്ളി എൻഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം.  ഹോസ്റ്റലിലെ ഇന്റർനെറ്റ്‌ തകരാർ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. വിദ്യാർത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റൽ വാർഡനോട്‌ പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെൺകുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്നത്തിന് കാരണമെന്ന് വാർഡൻ കുറ്റപ്പെടുത്തി. 

തുടർന്ന് രാത്രി മുഴുവൻ ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയത്തോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്.  നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പുലർച്ചെ അറസ്റ്റ് ചെയ്തു.  എൻഐടി വാർഡനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രിച്ചി കലക്ടർ പ്രദീപ് കുമാർ വ്യക്തമാക്കി. 

  • Related Posts

    പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ
    • December 12, 2025

    ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ…

    Continue reading
    മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ
    • December 12, 2025

    മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി