മുകേഷിനെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പ് ചുമത്തി 

കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.   

കൊച്ചി : കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ,  ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. 

മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയ‍ര്‍ന്നത്. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്ത സാഹര്യത്തിൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. 

ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും മുകേഷ് എംഎൽഎക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഎം. നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്.  കേസെടുത്ത സാഹചര്യത്തിൽ നിലപാട് മാറുമോ എന്നതിൽ ഇതുവരെയും വ്യക്തതയില്ല. 

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്ർറോൺമെന്‍റ് പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. മറ്റുളളവ‍ര്‍ക്കെതിരെ കൊച്ചിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 

ജയസൂര്യക്കെതിരെയും കേസ് 

നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. 

  • Related Posts

    നെയ്യാറ്റിൻകരയിൽ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേർ പിടിയിൽ
    • July 6, 2026

    തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ, 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ, നാല് പേർ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ബിജു എന്ന പൊടിയൻ, ഇയാളുടെ മകൻ മിഥിൻ, സഹോദരൻ വിജിൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലപാതകം നടത്തുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം…

    Continue reading
    താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി
    • July 2, 2026

    അമ്മ സംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിസമർപ്പിക്കാതെ ശ്വേതാ മേനോൻ അടക്കമുള്ള ഭരണസമിതി അംഗങ്ങൾ. ശ്വേത അടക്കമുള്ളവരുടെ രാജി ഔദ്യോഗികമായി ലഭിച്ചിട്ടില്ല. രാജി പ്രഖ്യാപിച്ച് മാത്രം അവർ ഇറങ്ങി പോകുകയായിരുന്നു. ഇന്നാണ് മെയിലിന്റേത് ഉൾപ്പടെ ആക്സസ് ലഭിച്ചത്. ജനറൽ സെക്രട്ടറി ആയ ക്ക്…

    Continue reading

    You Missed

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കുരുന്ന് യാഷ് 5 പേരിലൂടെ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വൃക്ക കൊണ്ടുപോകും, ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

    കനത്ത മഴയിൽ മുങ്ങി മുംബൈ; താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ

    ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

    ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’; കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

    ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

    ചിന്നക്കനാലിൽ വീടിന് നേരെ കാട്ടാന ആക്രമണം; പിന്നിൽ ചക്കക്കൊമ്പനെന്ന് നാട്ടുകാർ

    എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

    എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ

    കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ

    കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപിരിച്ചുവിടൽ; ലേബർ കമ്മിഷണർ ഇന്ന് കൊച്ചിയിൽ