വിമാനത്താവളത്തിലെ കൊലക്ക് പിന്നിൽ സംശയ രോ​ഗം? പ്രതി നേരത്തെയും കൊലപാതക ശ്രമം നടത്തി

വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം.

ബെം​ഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ഗ്രാഫിക് ചിത്രം നിലത്ത് രക്തത്തിൽ കുതിർന്ന ശരീരം കാണിക്കുന്നു. 2022 ൽ, അവിഹിത ബന്ധം ആരോപിച്ച് പ്രതിയും ഭാര്യയും വേർപിരിഞ്ഞു. ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഭാര്യയുടെ കാമുകനെ പ്രതി  നേരത്തെ പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ 1-ന് മുന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തിലെ ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്‌ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

  • Related Posts

    പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്!
    • September 30, 2024

    ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും പച്ചനിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് കവർ പൊലീസ് കണ്ടെടുത്തു. അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി…

    Continue reading
    സീറ്റിനടിയിൽ വിദഗ്ധമായി ഒളിപ്പിച്ചു, പക്ഷേ വാഹന പരിശോധനക്കിടെ പിടിവീണു; കാപ്പ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
    • September 30, 2024

    മുന്‍പ് നിരവധി കേസുകളില്‍ പ്രതിയായ ജംഷീര്‍ അലി കാപ്പ ചുമത്തപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതായിരുന്നു സുല്‍ത്താന്‍ബത്തേരി: കാപ്പ ചുമത്തപ്പെട്ട പ്രതി കഞ്ചാവുമായി അറസ്റ്റില്‍. വൈത്തിരി പൊഴുതന സ്വദേശി കെ ജംഷീര്‍ അലിയെ (39) ആണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.  ഞായറാഴ്ച…

    Continue reading

    You Missed

    ‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

    ‘തമിഴ്നാട്ടിൽ സ്ത്രീസുരക്ഷ, ക്രമസമാധാനം, വെള്ളപ്പൊക്കത്തിൽ കേന്ദ്രസഹായം ഉറപ്പാക്കണം’ ഗവർണറെ കണ്ട് വിജയ്

    മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

    മൂന്നാറിലെ സഞ്ചാരികൾക്ക് KSRTC യുടെ പുതുവത്സര സമ്മാനം; ഡബിൾ ഡക്കർ ബസിന്റെ ഉദ്‌ഘാടനം നാളെ

    ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

    ഡിജിറ്റൽ സർവേക്ക് കൈക്കൂലി: താൽക്കാലിക സർവേയർ പിടിയിലൽ

    കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

    കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

    നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

    നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

    രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

    രാജു എബ്രഹാം CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ