ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം അക്കൗണ്ടുകൾ തിരിച്ചറിയുന്നതിന് കോടതി ആർബിഐയുടെ സഹായം തേടും.(Supreme Court asks CBI to probe digital arrest scams)

വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ രണ്ട് ആഴ്ച സമയം കോടതി അനുവദിച്ചു. ഐടി അതോറിറ്റി സിബിഐ അന്വേഷണത്തിന് എല്ലാ സഹായങ്ങളും നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. തട്ടിപ്പിന്റെ വ്യാപ്തി രാജ്യത്തിന് പുറത്തേക്കും നീളുന്നതിനാൽ സിബിഐയ്ക്ക് ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാമെന്നും സുപ്രീംകോടതി പറഞ്ഞു.

സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണം. സ്ഥാപിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കണം. മറ്റ് സ്വഭാവത്തിൽ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെ നിയന്ത്രിക്കണം എന്ന് പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞു.

കൂടാതെ, ടെലികോം സേവന ദാതാക്കൾ സിം കാർഡുകൾ വൻതോതിൽ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശം സമർപ്പിക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോട് ബെഞ്ച് ആവശ്യപ്പെട്ടു. മ്യൂൾ അക്കൗണ്ടുകൾ തിരിച്ചറിയുന്നതിനും നിയമവിരുദ്ധമായ വരുമാനം മരവിപ്പിക്കുന്നതിനും തട്ടിപ്പിന്റെ വ്യാപനവും കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതും തടയുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ഉപകരണങ്ങൾ എന്നിവയുടെ വിന്യാസം പര്യവേക്ഷണം ചെയ്യുന്നതിന് ആർബിഐയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു.

Related Posts

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്
  • May 19, 2026

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ എ ഗ്രൂപ്പിന് അതൃപ്തി. ദേശീയ നേതാക്കളെ കണ്ട് അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്. കെസി വേണുഗോപാൽ ദീപാ ദാസ് മുൻഷി എന്നിവരെ ബെന്നി ബഹനാൻ എംപിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് നേതാക്കൾ കണ്ടു. രാഹുൽ…

Continue reading
‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ
  • May 19, 2026

വി.ഡി.സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ടു ദിവസമായിട്ടും വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനമായില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ചില വകുപ്പുകളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

മുൻ സർക്കാർ അടച്ചിരുന്ന സെക്രട്ടറിയേറ്റ് സമരഗേറ്റ് തുറന്നു; സമരകവാടം തുറന്നത് 10 വർഷത്തിന് ശേഷം

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതിൽ അതൃപ്തി, ദേശീയ നേതാക്കളെ കണ്ട് എ ഗ്രൂപ്പ്

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

‘തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ് ഉണ്ടാവും, ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും’; മന്ത്രി കെ. മുരളീധരൻ

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി

അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിര്‍ദേശവുമായി സുപ്രീംകോടതി; മൃഗസ്നേഹികളുടെ ഹര്‍ജി തള്ളി