പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിലെ ബാല പീഡനം: മൂന്നു പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ടയിലെ അഭയകേന്ദ്രത്തിൽ കുട്ടികളെ മർദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ റെജി, ബെന്നി, സിജോ എന്നിവരാണ് അറസ്റ്റിൽ ആയത്. നാല് ദിവസമായി ഒളിവിൽ തുടരുകയായിരുന്ന പ്രതികളെയാണ് പിടികൂടിയത്. മൂന്നു പ്രതികളെയും ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. കട്ടപ്പന പൊലീസും ഇലവുംതിട്ട പൊലീസും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

കോട്ടയം, കടപ്പന സ്വദേശികളായ കുട്ടികളുടെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. കോട്ടയം സ്വദേശിയായ 17കാരനെ ഉപദ്രവിച്ച ശേഷമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയെ ശിശുക്ഷേമ സമിതി മറ്റൊരു ഷെൽറ്റർ ഹോമിലേക്ക് മാറ്റിയിരുന്നു. ക്രൂരമായ മർദനമാണ് കുട്ടികൾ ഏറ്റുവാങ്ങിയത്. പതിനേഴുകാരനെ ചൂരൽ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചെന്ന് എഫ്ഐആറിൽ പറയുന്നത്.

സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം എന്ന് ഓമല്ലൂർ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചിരുന്നു. സ്ഥാപന ഉടമ ബിനു പാസ്റ്റർക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ബിനു ഇന്ന് വാർത്താസമ്മേളനം വിളിച്ചിരുന്നെങ്കിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു.

Related Posts

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
  • September 14, 2026

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. തൊണ്ടിമുതലായ 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സബിത്ത് ഒളിവിലാണ്. ഒളിവിൽ കഴിയുന്ന സബിത്തിനായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുന്നു.…

Continue reading
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം
  • September 12, 2026

ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്കായി ഫോറൻസിക് സംഘം വീട്ടിലെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കായി മാറ്റി. ഒഴുകത്തെടത്തെ ഒരു വയസ്സുകാരായ ഇഹാൻ്റെയും, റിഹാൻ്റെയും മരണം…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി