ഹെലികോപ്ടർ അറബിക്കടലിലേക്ക് കുപ്പുകുത്തി, 3 പേരെ കാണാതായി

ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. ഗുജറാത്തിലെ പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎൽഎച്ച് ഹെലികോപ്ടർ

പോർബന്ദർ: രക്ഷാപ്രവർത്തനത്തിന് പോയ കോസ്റ്റ്ഗാർഡ് ഹെലികോപ്ടർ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്നലെ രാത്രിയിലാണ് സംഭവം. പോർബന്ദർ തീരത്തോട് ചേർന്ന് നടന്ന രക്ഷാപ്രവർത്തനത്തിന് പോയ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അറബികടലിലാണ് ഹെലികോപ്ടർ എമർജൻസി ലാൻഡിംഗ് നടത്തിയത്. നാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെയാണ് നിലവിൽ രക്ഷിക്കാനായത്. 

ഇന്നലെ രാത്രി 11 മണിയോടെയാണ് ഹെലികോപ്ടർ രക്ഷാപ്രവർത്തനത്തിന് പോയത്. ഗുജറാത്തിലെ പോർബന്ദർ തീരത്തുള്ള ഹരിലീല മോട്ടോർ ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ കരയിലേക്ക് എത്തിക്കാനായി പുറപ്പെട്ടതായിരുന്നു എഎൽഎച്ച് ഹെലികോപ്ടർ. നാല് കപ്പലുകളും 2 വിമാനങ്ങളുമാണ് തീരദേശ സംരക്ഷണ സേന ഹെലികോപ്ടർ തെരച്ചിലിനായി വിനിയോഗിച്ചിട്ടുള്ളത്. ഗുജറാത്തിലെ ചുഴലിക്കാറ്റിൽ 67 പേരുടെ ജീവൻ രക്ഷപ്പെടുത്തിയ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്ടർ കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

പോർബന്ദറിൽ നിന്ന് 45കിലോമീറ്റർ അകലെയായിരുന്നു ഹരിലീല മോട്ടോർ ടാങ്കർ സ്ഥിതി ചെയ്യുന്നത്. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹരിലീല മോട്ടോർ ടാങ്കറിന്റെ പ്രധാന വെസലിന് സമീപത്തേക്ക് ലാൻഡ് ചെയ്യുന്നതിനിടയിലാണ് ഹെലികോപ്ടർ അറബികടലിൽ പതിച്ചത്. 

  • Related Posts

    ‘പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണം’; ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ
    • December 9, 2025

    ഡിജിസിഎക്ക് മറുപടി നല്‍കി ഇന്‍ഡിഗോ. ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. ഒന്നിലധികം പ്രശ്‌നങ്ങളുടെ ഫലമാണ് തടസങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി. നിര്‍ഭാഗ്യകരവും പ്രവചനാതീതവുമായ പ്രശ്‌നം ആണ് ഉണ്ടായത്. പ്രശ്‌ന പരിഹാരത്തിനു കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, ഇന്‍ഡിഗോ…

    Continue reading
    യുപിയിൽ വീണ്ടും ചെന്നായ ആക്രമണം; വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി
    • December 8, 2025

    ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കൾ കടിച്ചു കൊണ്ടുപോയി. പൂർവ ഗ്രാമത്തിൽ സന്തോഷിന്റെ മകൻ സുഭാഷിനെയാണ് ചെന്നായുകൾ കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.കുട്ടിക്ക് വേണ്ടി തെരച്ചിൽ…

    Continue reading

    You Missed

    അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

    അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

    ‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

    ‘ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും മുഖ്യമന്ത്രിയുടെ അടവ്’: മുല്ലപ്പള്ളി രാമചന്ദ്രൻ

    ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

    ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

    ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

    ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ; വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

    സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

    സിനിമാ സംഘടനകള്‍ ദിലീപിനെ തിരിച്ചെടുക്കും? സൂചന നല്‍കി സംഘടനാ നേതാക്കള്‍; എതിര്‍പ്പറിയിച്ച് ഒരു വിഭാഗം; ഭിന്നത തുടരുന്നു

    സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

    സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍