എംജി കോമറ്റിന് ചെക്ക് വെക്കാൻ വിൻഫാസ്റ്റ്; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തിക്കാൻ പദ്ധതി

  • Car
  • August 16, 2025

ഇന്ത്യൻ വിപണിയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുന്ന വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് മറ്റൊരു വാഹനം കൂടി നിരത്തുകളിൽ എത്തിക്കാൻ പദ്ധതിയിടുകയാണ്. VF7, VF6 മോഡലുകളാണ് വിപണിയിൽ എത്തിക്കാൻ എന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എംജി കോമറ്റിന് എതിരാളിയായി കുഞ്ഞൻ ഇവിയെ കൂടി എത്തിക്കാനാണ് കമ്പനി പദ്ധതി ഇടുന്നത്. വിന്‍ഫാസ്റ്റ് വിയറ്റ്നാമില്‍ മിനിയോ ഗ്രീന്‍ ഇവി എന്ന പേരില്‍ വിപണിയിലെത്തിച്ച വാഹനത്തെയാണ് ഇന്ത്യൻ വിപണിയിൽ എത്തിക്കുക.

ചെറു ഇലക്ട്രിക് കാറിന്റെ പേറ്റന്റിനായി വിൻഫാസ്റ്റ് ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചതായി റഷ്ലേന്‍ റിപ്പോര്‍ട്ട് ചെയ്തു. മിനിയോ ഗ്രീന്‍ ഇവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം നടത്തിയിരിക്കുന്നതെനാണ് കരുതുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 170 കിലോമീറ്റര്‍ ആയിരിക്കും ഇത് സഞ്ചരിക്കാൻ കഴിയുന്നതാണ് മിനിയോ ഗ്രീന്‍ ഇവി. 14.7 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചായിരിക്കാം ഇന്ത്യന്‍ വിപണിയില്‍ എത്തുക.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത. 7.50 ലക്ഷം രൂപയാണ് എംജി കോമെറ്റ് ഇവിയുടെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് ഏകദേശം 10 ലക്ഷം രൂപയാണ് വില. ഇതേ നിരക്കിൽ തന്നെയാകും മിനിയോ ഗ്രീന്‍ ഇന്ത്യയിലും അവതരിപ്പിക്കുക. അതേസമയം VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഈ മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

തമിഴ്നാട്ടിൽ കമ്പനിയുടെ പ്ലാന്റിന്റെ പ്രവർത്തനം ഈ മാസം ആരംഭിച്ചിരുന്നു. വിഎഫ്7 മോഡലാണ് പ്ലാന്റിൽ ആ​ദ്യമായി നിർമ്മിച്ച വാഹനം. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ​ഗുജറാത്തിലെ സൂറത്തിലെ പിപ്ലോഡ് മേഖലയിൽ വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ ഷോറൂം തുറന്നിരുന്നു. 27 നഗര കേന്ദ്രങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഷിപ്പ്ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വിൻഫാസ്റ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Related Posts

ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത്: മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ
  • May 30, 2026

ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിൽ മുഖ്യസൂത്രധാരൻ കസ്റ്റംസ് പിടിയിൽ. ജയ്പൂർ സ്വദേശി യാഷിനെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ അറസ്റ്റിലായ ബിശ്വജിത് ദാസിന്റെ കൂട്ടാളിയാണ് യഷ്. ഓപ്പറേഷൻ നുംഖോറിന്റെ കിങ്പിൻ എന്നാണ് യാഷിനെ കസ്റ്റംസ്…

Continue reading
EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്
  • April 22, 2026

ജൂലൈയിലെ എൻട്രിക്ക് ശേഷം ഇന്ത്യൻ വിപണിയിൽ കാര്യമായ പ്രഭാവം ഉണ്ടാക്കാനാകാതെ പോയ ടെസ്‌ല ഇപ്പോൾ മെഴ്സിഡസ് ബെൻസിന്റെ ഇലക്ട്രിക് ആഡംബര എസ് യു വികളുമായി കൊന്പുകോർക്കാനുള്ള ശ്രമത്തിലാണ്. ബെൻസിന്റെ EQS SUV, EQB,MGM9 എന്നീ ത്രീ ഇവി ആർമി സെഗ്മെന്റിലാണ് മോഡൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ