ഇ വിറ്റാരയ്ക്കായുള്ള കാത്തിരിപ്പിന് അവസാനം: മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി നാളെ എത്തും

ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇന്തോ – ജാപ്പനീസ് കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഡിസംബർ 2ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനത്തിന്റെ നിർമാണം ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഇവിടെ നിർമ്മിച്ച ഇ വിറ്റാര യുറോപ്പിലേക്കാണ് കയറ്റിയക്കുന്നത്.

ഓഗസ്റ്റിൽ കയറ്റുമതി ആരംഭിച്ചതിനുശേഷം ഏകദേശം 7,000 യൂണിറ്റ് ഇ വിറ്റാര വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്. യുകെ, ജർമ്മനി, നോർവേ, ഫ്രാൻസ്, ഡെൻമാർക്ക്, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്‌സ്, സ്വീഡൻ, ഹംഗറി, ഐസ്‌ലാൻഡ്, ഓസ്ട്രിയ, ബെൽജിയം എന്നിവയുൾപ്പെടെ യൂറോപ്പിലുടനീളമുള്ള 12 രാജ്യങ്ങളിലേക്ക് 2,900-ലധികം യൂണിറ്റ് ഇ-വിറ്റാര അയച്ചു. മാരുതി സുസുക്കി ഇവിഎക്‌സ് കോൺസെപ്റ്റിൽ നിന്നാണ് ഇ വിറ്റാരയുടെ ഡിസൈൻ.

ഗുജറാത്തിലെ ബ്രാൻഡിന്റെ പ്ലാന്റിൽ നിർമിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി 10 നിറങ്ങളിലും മൂന്ന് വകഭേദങ്ങളിലുമാണ് എത്തുന്നത്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ (IRVM), സെമി-ലെതറെറ്റ് സീറ്റിംഗ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സുസുക്കി കണക്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS), ഏഴ് എയർബാഗുകൾ, തുടങ്ങിയ ഫീച്ചറുകളെല്ലാം ഇവിയിലുണ്ട്.

ആഗോള വിപണികളിൽ, സുസുക്കി ഇ-വിറ്റാര രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 49kWh ഉം 61kWh ഉം. ഓൾ-വീൽ ഡ്രൈവ് നൽകുന്ന ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷനിലും ലഭ്യമാണ്ന്നു. ഫ്രണ്ട്-വീൽ ഡ്രൈവുള്ള ഇ-വിറ്റാര 49 kWh ബാറ്ററി ഉപയോഗിച്ച് 144 bhp ഉം 61 kWh വേരിയന്റിൽ 174 bhp ഉം ഉത്പാദിപ്പിക്കുന്നു. ഫുൾ ചാർജിൽ 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതോടൊപ്പം DC ഫാസ്റ്റ് ചാർജർ വഴി 50 മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

Related Posts

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി
  • May 14, 2026

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാത്തതിനാല്‍ പൊതു വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിയെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുതെന്നും മന്ത്രിതല ഇടപെടലുകള്‍ അനിവാര്യമായ സമയത്താണ് ഈ പ്രതിസന്ധിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് നിലവില്‍ പ്രതിസന്ധിയുണ്ട്.…

Continue reading
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം
  • May 14, 2026

പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാട്ടാനയാക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാളെ ജില്ലാ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

‘മന്ത്രിയില്ലാത്തത് വിദ്യാഭ്യാസ വകുപ്പിനെ വല്ലാതെ ബാധിക്കുന്നു, ഈ രംഗത്തെയാകെ അനാഥമാക്കരുത്’; അടിയന്തര ഇടപെടല്‍ വേണമെന്ന് വി ശിവന്‍കുട്ടി

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ