ഒബാമ റെക്കമന്‍ഡ് ചെയ്യുന്നു, All We Imagine As Light കാണൂ…; 2024ലെ തന്റെ പ്രിയ ചിത്രങ്ങളിലൊന്നെന്ന് ട്വീറ്റ്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ്. മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, അനീസ് നെടുമങ്ങാട് മുതലായവര്‍ അഭിനയിച്ച ചിത്രം കൂടിയാണ് ആള്‍ വീ ഇമാജിന്‍ അസ് ലൈറ്റ്. 77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. മലയാളം, ഹിന്ദി, മറാത്തി ഭാഷകളിലാണ് ചിത്രമെടുത്തിരിക്കുന്നത്. തന്റെ 2024 സിനിമ, പുസ്തക, മ്യൂസിക റെക്കമെന്‍ഡേഷനില്‍ ഒബാമയുടെ സിനിമാ ലിസ്റ്റിലെ ആദ്യത്തെ ചിത്രമാണ് ആള്‍ വീ ഇമാജിന്‍ അസ് ലൈറ്റ്. (Barack Obama names All We Imagine as Light as one of his favourite films of 2024)

ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് കൂടാതെ കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രൊമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, അനോറ, ഡ്യൂണ്‍, ഡിഡി, ഷുഗര്‍കേന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ മുതലായ ചിത്രങ്ങളും 2024ലെ കണ്ടിരിക്കേണ്ട ചിത്രങ്ങളാണെന്ന് ഒബാമ പറയുന്നു.

2024ല്‍ പുറത്തിറങ്ങിയ തന്റെ പ്രിയ പുസ്തകങ്ങളുടെ പട്ടികയും ഒബാമ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജൊനാഥന്‍ ഹെയ്ഡിന്റെ ദി ആണ്‍ക്സിയസ് ജനറേഷന്‍, സാലി റൂണിയുടെ ഇന്റര്‍മെസോ, അലക്സി നവാല്‍നിയുടെ പാട്രിയറ്റ്, സാമന്ത ഹാര്‍വിയുടെ ഓര്‍ബിറ്റല്‍, ദി ആന്ത്രപോളജിസ്റ്റ്, ആര്‍ലി റസ്സലിന്റെ സ്റ്റോളണ്‍ റൈഡ്, ഡാനിയല്‍ സസ്‌കിന്‍ഡിന്റെ ഗ്രോത്ത്, ദിനാവ് മെന്‍ഗെസ്റ്റുവിന്റെ സംവണ്‍ ലൈക് അസ്, ആദം മോസിന്റെ ദി വര്‍ക്ക് ഓഫ് ആര്‍ട്ട് മുതലായവയാണ് ഒബാമ റെക്കമന്‍ഡ് ചെയ്യുന്നത്. കൂടാതെ തന്റെ സമ്മര്‍ റെക്കമന്‍ഡേഷന്‍ ഒബാമ എക്‌സില്‍ റീപോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി