തുടര്‍തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഗോവയുമായുള്ള അടുത്ത മത്സരം വെല്ലുവിളി

ചെന്നൈയിന്‍ എഫ്‌സിക്കെതിരെ മൂന്ന് ഗോളുകളുടെ ക്ലീന്‍ഷീറ്റ് വിജയത്തോടെ ഒടുവില്‍ തുടര്‍ത്തോല്‍വികളില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഹോം ഗ്രൗണ്ടില്‍ മിന്നുന്ന വിജയം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ആരാധകരും സന്തോഷത്തിലാണ്. ആദ്യപകുതിയില്‍ ഇരുടീമുകളും ഗോള്‍ നേടാതെ പിരിഞ്ഞപ്പോള്‍ മത്സരം സമനിലയിലേക്കായിരിക്കുമോ എന്ന തോന്നലുണ്ടായിരുന്നെങ്കിലും രണ്ടാംപകുതിയില്‍ ആ തോന്നലുകളെ മാറ്റിമറിക്കുന്ന തരത്തില്‍ കളിയെ വരുതിയിലാക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു.

നോഹ സദോയ്, അഡ്രിയാന്‍ ലൂന എന്നിവരിലൂടെ നിരന്തരം ഗോളിലേക്ക് എത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ വിജയമല്ലാതെ മറ്റൊന്നും കേരളം ആഗ്രഹിക്കുന്നില്ല എന്ന സൂചന കൂടിയായിരുന്നു അത്. രണ്ടാം പകുതിയില്‍ അഡ്രിയാന്‍ ലൂനയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌കോറിങിന് തുടക്കമിട്ടത്. തുടര്‍ന്ന് നോഹ സദോയിയും പിന്നാലെ മലയാളിതാരം കെപി രാഹുലും ഗോള്‍ കണ്ടെത്തി.

കേരളത്തിന്റെ ആദ്യ ക്ലീന്‍ഷീറ്റ് വിജയം കൂടിയായിരുന്നു കൊച്ചിയിലേത്. തുടര്‍ച്ചായായി മൂന്ന് മത്സരങ്ങള്‍ തോറ്റതിന് ശേഷമായിരുന്നു ടീമിന്റെ തിരിച്ചുവരവ്. ഇന്നത്തെ മത്സരത്തിന് മുമ്പ് എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാറ്റസ്. പോയിന്റ് പട്ടികയില്‍ പത്താമതായിരുന്ന കേരളം ഇന്നത്തെ ജയത്തോടെ 11 പോയിന്റുമായി എട്ടിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ മത്സരത്തിന് മുമ്പ് ചെന്നൈയിന്‍ എഫ്‌സി നാലാമത് ആയിരുന്നെങ്കിലും ആറാം സ്ഥാനത്തേക്ക് താഴ്ന്നിട്ടുണ്ട്.

Related Posts

‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
  • August 12, 2026

ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

Continue reading
ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading

You Missed

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏര്‍പ്പാട് വേണ്ട; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളോട് കേന്ദ്രം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം