ഇത്തവണ മെസിയും റൊണാൾഡോയുമില്ല; ബാലൻ ഡി ഓറിൽ വിനീഷ്യസ് മുത്തമിടുമോ?

ബാലൻ ഡി ഓർ പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാത്ത ഒരു ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ദാന ചടങ്ങിനാണ് പാരിസ് സാക്ഷ്യം വഹിക്കുക. മികച്ച പുരുഷതാരം ആവാൻ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, ഇന്റർ മിലാന്റെ അർജന്റീന താരം ലൗട്ടോരോ മാർട്ടിനസ് എന്നിവരാണ് മുന്നിലുള്ളത്.

വനിതാ വിഭാഗത്തിൽ ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമാറ്റി തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം നേടാനാണ് സാധ്യത. മികച്ച ഗോൾകീപ്പർ , പരിശീലകർ, യുവതാരങ്ങൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകുന്നുണ്ട്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ ആണ് പുരസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ സമയം രാത്രി 12:30 ക്കാണ് പുരസ്കാര ദാന ചടങ്ങിന് തുടക്കമാവുക. 8 തവണ പുരസ്കാരം നേടിയ മെസ്സിയുടെ പേരിലാണ് ഏറ്റവും കൂടുതൽ ബലോൻ ദ് ഓറുകളുടെ റെക്കോർഡ്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 വർഷങ്ങളിലാണ് മെസി പുരസ്‌കാരത്തിന് അർഹനായത്. അർജന്‍റീന ലോകകപ്പ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞവർഷവും ബാലൻ ഡി ഓർ പുരസ്‌കാരം മെസി നേടിയിരുന്നു. റൊണാള്‍ഡോയ്ക്ക് ആറ് തവണയും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Posts

‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍
  • July 30, 2026

ഗ്ലാസ്‌കോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022ലെ ഗെയിംസിലും വെള്ളി നേടിയിരുന്നു. ഇതോടെ, കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജമ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍…

Continue reading
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
  • July 30, 2026

ലോകകപ്പ് ഫുട്‌ബോള്‍ മത്സരിത്തിനിടെയുണ്ടായ സംഭവങ്ങളില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനറിലും, ഫൈനലിലെ അടിപിടികളിലുമാണ് അന്വേഷണം. കളികഴിഞ്ഞതും സ്പാനിഷ് സംഘവുമായി അര്‍ജന്റീനിയന്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തു. സ്പെയിന്‍ നായകന്‍ റോഡ്രിയുമായി മൊളീന വാക്കേറ്റമുണ്ടാക്കി.…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം