കനത്തമഴ; തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി

കനത്തമഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. വെള്ളം പൂർണമായി നീക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം തിരുവനന്തപുരത്ത് കനത്ത മഴ ഇന്ന രാത്രിയും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.

Related Posts

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി
  • March 14, 2026

വയനാട്ടില്‍ ബീഫ് ഫ്രൈ കേടായെന്ന് ആരോപിച്ച് ഹോട്ടലില്‍ ആക്രമണം. വെള്ളമുണ്ടയിലെ ബുക്ക് ഇന്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. പാര്‍സലായി വാങ്ങിക്കൊണ്ടുപോയ ബീഫ് ഫ്രൈയില്‍ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ആക്രമണം. യുവാവ് ഹോട്ടല്‍ ജീവനക്കാരെ തല്ലുകളും അസഭ്യം പറയുകയും മേശയും കസേരകളും എറിഞ്ഞ് തകര്‍ക്കുകയും…

Continue reading
കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും
  • March 14, 2026

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും. സമ്മതപത്ര നോട്ടീസ് പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് ഇന്നലെ ശിവപ്രസാദ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

ബീഫ് ഫ്രൈയ്ക്ക് മോശം മണം; വയനാട്ടില്‍ ഹോട്ടലില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരെ ആക്രമിച്ചു; ഹോട്ടലില്‍ നാശനഷ്ടങ്ങളുണ്ടാക്കി

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

പത്തനാപുരം NSS താലൂക്ക് യൂണിയൻ പിരിച്ചുവിടൽ; ഗണേഷ് കുമാറും സുകുമാരൻ നായരും നേർക്കുനേർ

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം: ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു; ശസ്ത്രക്രിയ ദിവസം മാത്രം ആശുപത്രിയിലെത്തും

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍