ജർമ്മൻ റിക്രൂട്ട്മെന്റിൽ പുതുചരിത്രമെഴുതി നോർക്ക ട്രിപ്പിൾ വിൻ പദ്ധതി; ഇതുവരെ നിയമനം ലഭിച്ചത് 528 പേർക്ക്

കേരളത്തിൽ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോർക്ക ട്രിപ്പിൾ വിൻ പദ്ധതി. 2021 ഡിസംബറിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജർമ്മനിയിലെ 12 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ നഴ്സുമാരായി നിയമനം ലഭിച്ചത്. ഇതിന്റെ ഭാഗമായുളള ട്രിപ്പിൾ വിൻ 500 പ്ലസ് ആഘോഷങ്ങൾ തിരുവനന്തപുരം ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ നവംബർ 09 ന് വൈകിട്ട് നടക്കും.

ട്രിപ്പിൾ വിൻ പദ്ധതിയുടെ അഞ്ചുഘട്ടങ്ങളിൽ നിന്നും ഇതുവരെ തിരഞ്ഞെടുത്ത 1400 പേരിൽ നിന്നുളള 528 നഴ്സുമാരാണ് ജർമ്മനിയിലെത്തിയത്. നിലവിൽ ജർമ്മൻ ഭാഷാപരിശീലനം തുടരുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജർമ്മനിയിലേയ്ക്ക് തിരിക്കും. നഴ്സിംഗ് ഹോമുകളിലേയ്ക്കുളള നഴ്സുമാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികളും പുരോഗമിച്ചുവരുന്നു. പ്ലസ് ടുവിനുശേഷം ജർമ്മനിയിൽ നഴ്സിംഗ് പഠനം സാധ്യമാക്കുന്ന ട്രിപ്പിൾ വിൻ ട്രെയിനി പദ്ധതിയിൽ രണ്ടാംഘട്ട റിക്രൂട്ട്മെന്റുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ.’

തിരുവനന്തപുരത്ത് ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിക്കുന്ന ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതിൽ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമാണ് നോർക്ക റൂട്ട്സിന്റെ 500 പ്ലസ് പരിപാടി. ചടങ്ങിൽ ബെംഗളൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അച്ചിം ബുകാർട്ട് മുഖ്യാതിഥിയാകും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ജർമ്മനിയുടെ കേരളത്തിലെ ഹോണററി കോൺസൽ ‍ഡോ. സയിദ് ഇബ്രാഹിം എന്നിവർ ആശംസകൾ അറിയിക്കും. നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി, ജർമ്മൻ ഭാഷാ പഠനകേന്ദ്രമായ ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിലെയും ട്രിപ്പിൾ വിൻ, ജർമ്മൻ ഭാഷാ വിദ്യാർത്ഥികൾ എന്നിവരും ആഘോഷചടങ്ങിൽ സംബന്ധിക്കും.

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം
  • June 8, 2026

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ഫണ്ട് വിതരണത്തിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാരോപിച്ച് കളക്ടർ ഡി ആർ.മേഘശ്രീയ്ക്ക് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം