ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയിൽ എത്തി 12 വർഷം; ടൊവിനോ തോമസ്

ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

ടൊവിനോ തന്നെയാണ് ഈ സന്തോഷ വിവരം ആ​രാധകരെ അറിയിച്ചിരിക്കുന്നത്. ഈ പന്ത്രണ്ട് വർഷത്തിൽ 50 സിനിമകൾ താൻ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കൾ മുതൽ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ ചെറു വിഡിയോയും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്.

“12 വർഷം, 50 സിനിമകൾ… ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങി എല്ലാവരോടും നന്ദി പറയുകയാണ്. അവസാനമായി, എൻ്റെ അവിശ്വസനീയമായ പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് ഈ ലോകത്തെ അർത്ഥമാക്കിയത്. ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്”, എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ആശംസകളുമായി രം​ഗത്ത് എത്തിയത്.

Related Posts

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട: നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടും’; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
  • July 1, 2026

ലഹരിക്കെതിരായ തൂഫാൻ ദ നാർകോ ഹണ്ടിന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടുമെന്ന് അദേഹം വ്യക്തമാക്കി. കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി വിളിച്ച ലഹരിക്കെതിരായ യോഗത്തിൽ…

Continue reading
വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം
  • July 1, 2026

സംസ്ഥാനത്ത് വ്യാപക മഴ. വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായി. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞ് മുകളിലേക്ക് വീണു. കാർ യാത്രക്കാർക്കും മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിലായത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട: നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടും’; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ഓപ്പറേഷൻ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട: നിയമപരമായി മുന്നോട്ട് പോയി ലഹരിമാഫിയെ പൂട്ടും’; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം

വടക്കൻ കേരളത്തിൽ വ്യാപക മഴക്കെടുതി: കാസർഗോഡും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം

ഒരു കോടി ആര് നേടും? ധനലക്ഷ്മി DL 59 ലോട്ടറി ഫലം ഇന്നറിയാം

ഒരു കോടി ആര് നേടും? ധനലക്ഷ്മി DL 59 ലോട്ടറി ഫലം ഇന്നറിയാം

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

രാജ്യത്ത് വാണിജ്യ LPG സിലിണ്ടർ വിലയിൽ കുറവ്; 183 രൂപ കുറച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ