കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

ഓപ്പണിംഗില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്മെന്‍റിന്‍റെ ചിന്തയിലുണ്ട്.

സെന്‍റ് ലൂസിയ: ടി20 ലോകകപ്പില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടങ്ങിയ ശിവം ദുബെക്ക് പകരം നാളെ സഞ്ജു സാംസണ് അവസരം നല്‍കകണമെന്ന ആവശ്യം ശക്തമാണ്.

ഓപ്പണിംഗില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്മെന്‍റിന്‍റെ ചിന്തയിലുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ചാല്‍ 24ന് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.

നടന്ന ബംഗ്ലാദേശ്-ഓസ്ട്രേലിയ പോരാട്ടത്തില്‍ പേസര്‍മാരാണ് ഓസീസിനായി തിളങ്ങിയത് എന്നതിനാല്‍ നാളെ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. എന്നാല്‍ ബംഗ്ലാദേശ്-ഓസ്ട്രേലിയ പോരാട്ടം പകല്‍ ഡേ-നൈറ്റ് മത്സരമായിരുന്നുവെന്നതും ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം പകല്‍ മത്സരമാണെന്നതും കണക്കിലെടുക്കേണ്ടിവരും. ആന്‍റിഗ്വയില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ലാത്തതിനാല്‍ കുല്‍ദീപ് യാദവിനോ രവീന്ദ്ര ജഡേജക്കോ പകരം മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാകും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കകയെന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.

പ്രധാനമായും രണ്ട് മാറ്റങ്ങള്‍ക്കാണ് സാധ്യതയുള്ളത്. ശിവം ദുബെക്ക് പകരം സഞ്ജു സാംസണും കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.

ബംഗ്ലാദേശിനെതിരായ സൂപ്പർ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

  • Related Posts

    ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍
    • July 4, 2026

    ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി ലയണൽ മെസി. ഈ ലോകകപ്പിലെ ഏഴാമത്തെ ഗോളാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസി നേടിയത്. പുരുഷ-വനിതാ ഫുട്‌ബോള്‍ ചരിത്രത്തില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന തന്റെ സ്വന്തം…

    Continue reading
    വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
    • June 27, 2026

    ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

    ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

    ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

    ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

    ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

    ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ