ടി.പി വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം; ജയിൽ സുപ്രണ്ട് പൊലീസ് റിപ്പോർട്ട് തേടി

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ.
മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ നീക്കം. ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്.

ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

ഇതിനിടെ ഹൈക്കോടതി വിധി മറി കടന്ന് ടിപി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമ. പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം ​ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെകെ രമ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കും. രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ 24 നോട് പ്രതികരിച്ചു.

  • Related Posts

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും
    • March 30, 2026

    കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു. മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും, നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടെ ശക്തമായ മഴ ലഭിക്കുമെന്നാണ്…

    Continue reading
    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ
    • March 30, 2026

    വികസന വിഷയങ്ങളിൽ സംവാദമാകാം എന്ന മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം പറയുന്ന സ്ഥലത്തും സമയത്തും സംവാദം ആകാം. 24 മണിക്കൂറ് മുൻപ് പറഞ്ഞാൽ മതി. നിയമസഭയിൽ ഗവൺമെൻറ് എതിരായി അതിശക്തമായി സംസാരിച്ചിട്ടുണ്ട്. ഏറ്റവും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി