കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെയുള്ള അതിക്രമം; മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ

ഐഎസ്എൽ മത്സരത്തിനിടയുണ്ടായ ആരാധക അതിക്രമത്തിൽ കൊൽക്കത്ത ക്ലബ്ബായ മുഹമ്മദൻ സ്പോർട്ടിംഗിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപയാണ് ഐ എസ് എൽ ഗവേർണിങ് ബോഡി പിഴ ചുമത്തിയത്. ആരാധകർ, കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും ആരാധകർക്കും നേരെ കുപ്പിയും വടിയും എറിഞ്ഞിരുന്നു. പ്രാഥമികമായാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്

മുഹമ്മദൻ സ്പോർട്ടിംഗിന്റെ വിശദീകരണം തൃപ്തികരമായില്ലെങ്കിൽ കൂടുതൽ നടപടി ഉണ്ടാകും. നോട്ടീസിന് മറുപടി നൽകാൻ മൊഹമ്മദൻ സ്‌പോർട്ടിംഗിന് നാല് ദിവസമുണ്ട് മുഹമ്മദൻസ് സ്പോർട്ടിംഗ് ആരാധകർ ആക്രമിച്ച സംഭവത്തിൽ ഔദ്യോഗികമായി ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർക്ക്കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നൽകിയിരുന്നു. മത്സരത്തിൽ മുഹമ്മദൻസ് സ്‌പോർട്ടിങിന് അനുകൂലമായി ലഭിച്ച പെനാൽറ്റി നിഷേധിക്കപ്പെട്ടതോടെയാണ് ആരാധകർ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്കും കളിക്കാർക്കും നേരെ തിരിഞ്ഞത്.

ഗ്യാലറിയിൽ നിന്ന് വടികളും കുപ്പികളും എറിഞ്ഞതിന് പുറമെ പടക്കം പൊട്ടിക്കുക കൂടി ചെയ്തതോടെ മത്സരം നിർത്തിവെക്കേണ്ടി വന്നിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയായിരുന്നു സ്റ്റേഡിയത്തിൽ മുഹമ്മദൻ സ്പോർട്ടിംഗിന്റെ ആരാധകർ അതിക്രമം നടത്തിയത്. മത്സരം 2-1 എന്ന സ്‌കോറിൽ ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചിരുന്നു.മുഹമ്മദൻ സ്‌പോർട്ടിംഗിൻ്റെ ജനറൽ സെക്രട്ടറി ബിലാൽ അഹമ്മദ് ഖാൻ സംഭവങ്ങളെ അപലപിച്ചിരുന്നു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി