അയ്യപ്പ ഭക്തർക്കായി വരുന്നു ഹരിവരാസനം റേഡിയോ

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികൾക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂർണ്ണമായും ബോർഡിൻറെ നിയന്ത്രണത്തിൽ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇൻറർനെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ  കേൾക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളിൽനിന്ന് താൽപര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്കുക.

24 മണിക്കൂറും  റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, പ്രത്യേക സെഗ്മെന്റുകൾ, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള  അവസരം എന്നിവയും ഹരിവരാസനം  റേഡിയോയിൽ ഉണ്ടാകും.

Related Posts

പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്നു. കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്.
  • March 4, 2026

സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ്…

Continue reading
20 കോടി ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി പോയി; പരാതിയുമായി പാഴൂര്‍ സ്വദേശി റിട്ട. എഎസ്‌ഐ
  • February 21, 2026

20 കോടി രൂപയുടെ ക്രിസ്മസ് ബമ്പറടിച്ച ലോട്ടറി ടിക്കറ്റ് നഷ്ടപ്പെട്ടെന്ന് പരാതി. എറണാകുളം പാഴൂര്‍ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ സജിമോനാണ് പരാതിയുമായി പോലീസിനെയും കോടതിയെയും സമീപിച്ചത്. ജനുവരി 24 ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനാണ് സജിമോന്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

മധ്യപൂർവേഷ്യൻ സംഘർഷം; താറുമാറായി വ്യോമഗതാഗതം, കരിപ്പൂരിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

പ്രവർത്തകർക്കൊപ്പം എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി, കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

പരമോന്നത നേതാവ് ആരായാലും വധിക്കും; എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യും’; ഇസ്രയേൽ

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്

ടിവികെയെ തടയാൻ ഡിഎംകെയും എഡിഎംകെയും തമ്മിൽ രഹസ്യധാരണ’; വിമർശിച്ച് വിജയ്