സൈനിക ജീവിതം പൂർത്തിയാക്കി BTS താരം ജെ ഹോപ്പ്

ലോകമെമ്പാടും ആരാധകരുള്ള മ്യൂസിക് ഗ്രൂപ്പാണ് ബിടിഎസ് .ഇവരുടെ വാർത്തകൾ അറിയാൻ കൗമാരക്കാർക്കും ചെറുപ്പക്കാർക്കും എന്നും ഒരുപോലെ ആവേശമാണ്. കെ-പോപ്പ് താരവും ബിടിഎസ് അംഗവുമായ ജങ് ഹോ-സിയോക്ക് എന്ന ജെ-ഹോപ്പ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ.’കഴിഞ്ഞ വർഷം ഏപ്രിലിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം 18 മാസത്തെ സിവിലിയൻ ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ മുതിർന്ന അംഗമായ ജിൻ അദ്ദേഹത്തെ സ്വീകരിക്കാൻ ഗാങ്‌വോൺ പ്രവിശ്യയിലെ വോഞ്ജുവിലുള്ള സൈനിക താവളത്തിന് മുന്നിൽ എത്തിയ വിഡിയോയും ഇതിനകം വൈറൽ ആയിട്ടുണ്ട്.

പുറത്തെത്തിയ ശേഷം ആരാധകർക്ക് നന്ദി അറിയിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും ജെ-ഹോപ്പ് ലൈവിൽ എത്തിയിരുന്നു.തൻ്റെ സൈനിക ജീവിതത്തിൽ ഒരു സിവിലിയൻ എന്ന നിലയിൽ താൻ വളരെയധികം കാര്യങ്ങൾ പഠിച്ചെന്നും, തന്നോടും സമൂഹത്തോടും കൂടുതൽ അടുക്കാൻ ഇത് സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ജിന്നിനുശേഷം സൈനിക സേവനം പൂർത്തിയാക്കുന്ന രണ്ടാമത്തെ ബിടിഎസ് അംഗമാണ് ജെ-ഹോപ്പ്.

  • Related Posts

    വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
    • July 9, 2026

    കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

    Continue reading
    കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
    • July 8, 2026

    വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

    കെ കരുണാകരൻ നാല് തവണ മുഖ്യമന്ത്രിയായി, എംപിയും എംഎൽഎയും ആയി; ഈ കാരണങ്ങളാൽ പേര് മെഡിക്കൽ കോളേജിന് പേര് ഉചിതമായിരിക്കും; കെ മുരളീധരൻ

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

    കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടം പൊളിഞ്ഞു വീണു; ട്രെയിൻ സമയത്തിലും സ്റ്റേഷനിലും മാറ്റം

    ‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

    ‘അപകടമുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ച; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നു’; പിണറായി വിജയൻ

    കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

    കള്ളാടി മണ്ണിടിച്ചിൽ; മൂന്നാമത്തെ മൃതദേഹം കണ്ടെത്തി; മരണം ആറായി

    ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

    ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്’; സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ജാമ്യം കിട്ടണമെന്നില്ല, ഇടക്കാല ഉത്തരവ് മാത്രം മതി: മേയർ വി വി രാജേഷ്

    PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി

    PSC പരീക്ഷാ ക്രമക്കേട്: സമഗ്രമായി അന്വേഷണത്തിന് സർക്കാർ: ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി ഉത്തരവിറക്കി