കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് നിർമാർജനം ചെയ്യും: ലോകബാങ്ക് സംഘം കൂട്ടുപാത ബയോമൈനിങ് സൈറ്റിലെത്തി


കേരള ഖരമാലിന്യ പരിപാലനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബയോമൈനിങ് പ്രവർത്തനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ലോകബാങ്ക് ടെക്നിക്കൽ മിഷൻ കൂട്ടുപാത ബയോമൈനിങ് സൈറ്റ് സന്ദർശിച്ചു. വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഒരുലക്ഷം ടൺ ലഗസി വേസ്റ്റ് എട്ടുമാസത്തിനുള്ളിൽ ശാസ്ത്രീയമായി സംസ്കരിക്കും. ഈ പ്രവർത്തിയുടെ കരാർ നാഗ്പൂർ ആസ്ഥാനമായുള്ള എസ്.എം.എസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്.

പദ്ധതി പ്രവർത്തനം 2025 മെയ് മാസത്തോടുകൂടി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് പ്രവർത്തി സാധ്യമല്ല. ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്, കേരള സർക്കാർ എന്നിവയുടെ സംയോജിത ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബയോമൈനിങ് നടത്തുന്നതിനായി കൂട്ടുപാതയിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളിൽ ലോക ബാങ്ക് പ്രതിനിധികൾ തൃപ്തി രേഖപ്പെടുത്തി.

ലോകബാങ്ക് ടീം ലീഡർ സ്യൂ ജെറി ചെൻ, ടെക്നിക്കൽ എക്സ്പെർട്ട് ശ്രീമതി പൂനം ആലുവാലിയ, കെ. എസ്. ഡബ്ലിയു. എം. പി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സുബോധ് എസ്, നഗരസഭ ചെയർപേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ. സ്മിതേഷ് പി എന്നിവരും പദ്ധതിയുടെ സംസ്ഥാന ജില്ലാ തലങ്ങളിലെ നിർവഹണ ഉദ്യോഗസ്ഥരും സന്ദർശനത്തിൽ പങ്കെടുത്തു.

Related Posts

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
  • March 10, 2026

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ…

Continue reading
മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം
  • March 10, 2026

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ്നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക? ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘പാര്‍ട്ടി ആവശ്യപ്പെട്ടു’; നിലമ്പൂരില്‍ മത്സരിക്കാന്‍ തയാറെന്ന് യു ഷറഫലി

‘പാര്‍ട്ടി ആവശ്യപ്പെട്ടു’; നിലമ്പൂരില്‍ മത്സരിക്കാന്‍ തയാറെന്ന് യു ഷറഫലി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

‘മാപ്പ് പറഞ്ഞു, പ്രശ്‌നം തീർന്നു’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ