‘നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചത്’: വ്യക്തമാക്കി ആര്‍ ശ്രീലേഖ

നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് ആര്‍ ശ്രീലേഖ. കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങള്‍, പുരോഗതി എന്നിവയെല്ലാം ആകര്‍ഷിച്ചുവെന്ന് അവര്‍ ട്വന്റിഫോറിനോട് പറഞ്ഞു. സര്‍വീസ് കാലത്തില്‍ ഒരിക്കല്‍ പോലും ആര്‍എസ്എസ്- ബിജെപി നേതാക്കളുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.പാര്‍ട്ടിയിലേക്ക് ചേരാമോ എന്ന് ചോദിച്ചു. ആശയപരമായി ചേരാം എന്നുള്ളത് ആലോചിച്ച് എടുത്ത തീരുമാനം.

സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണോ എന്ന കാര്യം ഭാവിയില്‍ ആലോചിച്ച് തീരുമാനിക്കും. കഴിഞ്ഞ മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ ആലോചന തുടങ്ങിയിട്ട്. ഒരു വലിയ തീരുമാനമെടുക്കാന്‍ ഒരു നിമിഷം മതി – ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയമൊന്നും മനസില്‍ ഇല്ലെന്ന് പറഞ്ഞ അവര്‍ മുന്നോട്ടുള്ള പ്രതീക്ഷ ഇപ്പോള്‍ വിവരിക്കാന്‍ നിര്‍വാഹമില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഉണ്ടോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും പറഞ്ഞു.

നവരാത്രി കാലത്ത് ഒരു ധീരവനിതയെ ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സാധിച്ചത് അഭിമാനമായിക്കരുതുന്നുവെന്ന് അംഗത്വം നല്‍കിക്കൊണ്ട് കെ സുരേന്ദ്രന്‍ പറഞ്ഞു. ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപി ഉജ്വല വിജയം സാഹചര്യത്തില്‍ കൂടിയാണ് ശ്രീലേഖ പാര്‍ട്ടിയിലേക്ക് എത്തുന്നത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി രാജ്യത്തുണ്ടാക്കിയിട്ടുള്ള അത്ഭുതകരമായ മാറ്റങ്ങളില്‍ വളരെയധികം താത്പര്യമുള്ളതുകൊണ്ടാണ് അവര്‍ ബിജെപിയിലെത്തിയതെന്ന് തന്നോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Related Posts

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
  • August 13, 2026

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി