സാം സിഎസിന്‍റെ സംഗീതം; ‘കൊണ്ടലി’ലെ വീഡിയോ ഗാനം എത്തി

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടല്‍ എന്ന ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ജീവന്‍ ചൂതാടി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സാം സി എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍റണി ദാസന്‍ ആണ്.

ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് കൊണ്ടല്‍. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിട്ടുണ്ട്. ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും വേഷമിട്ടിരിക്കുന്നു.

ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റർ ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആക്ഷൻ വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി.

  • Related Posts

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്
    • August 14, 2026

    വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവത്തിൽ നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ്. വിവാദമായതോടെ കുരങ്ങിനൊപ്പമുള്ള വീഡിയോ നടൻ പിൻവലിച്ചിരുന്നു. ലാർ ഗിബ്ബൺ ഇനത്തിലെ അപൂർ ഇനം കുരങ്ങിനെയാണ്…

    Continue reading
    സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
    • August 12, 2026

    സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

    Continue reading

    You Missed

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

    സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്