വിജയ്‍യുടെ ആ പ്രവര്‍ത്തി സൂചനയോ?, താരങ്ങളില്‍ ഒന്നാമനാകാൻ ശിവകാര്‍ത്തികേയൻ,

തമിഴകത്തെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത് പ്രിയ താരം നടത്തിയ ആ നീക്കം ആണ്

അടുത്തിടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദ ഗോട്ടില്‍ അതിഥി വേഷത്തിലായിരുന്നു ശിവകാര്‍ത്തികേയൻ. വിജയ് ശിവകാര്‍ത്തികേയന് തുപ്പാക്കി കൈമാറുന്ന രംഗം ഉണ്ട്. വിജയ് നേരത്തെ നായകനായ ഹിറ്റ് ചിത്രത്തിന്റെ പേരുമാണ് തുപ്പാക്കി. താര പദവി വിജയ് യുവ താരം ശിവകാര്‍ത്തികേയന് കൈമാറുന്നുവെന്ന് വ്യാഖ്യാനവും ഉണ്ടായി. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമ പ്രതീക്ഷയോടെയാണ് ആരാധകര്‍ നിലവില്‍ കാത്തിരിക്കുന്നത്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനാല്‍ അടുത്ത സിനിമയോടെ ഇടവേളയെടുക്കുകയാണ്. തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്ന പ്രത്യേകയും ഉണ്ട്. അതിനാല്‍ തമിഴ് വിജയ്‍ക്ക് ശേഷമുള്ള താരം ശിവകാര്‍ത്തികേയനാകുമെന്ന് സംസാരമുണ്ട്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന അമരൻ സിനിമയുടെ അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

അമരനിലെ ഒരു ഗാനം പുറത്തുവിടുകയാണെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നാണ് അമരനിലെ ഗാനം പുറത്തുവിടുക. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.

സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസ് ചെയ്യുക. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. അടുത്തതായി ശിവകാര്‍ത്തികേയന്റേതായി എത്തുന്ന ചിത്രം കളക്ഷനിലും കുതിപ്പുണ്ടാക്കിയാല്‍ തമിഴകത്തെ പുതിയ ഒന്നാമനേയാക്കും. ഇനിയും ശിവകാര്‍ത്തികേയൻ നായകനായി നിരവധി സിനിമകള്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരം ആയിരുന്നു.

  • Related Posts

    കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്
    • September 30, 2024

    ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി. മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ്…

    Continue reading
    മൂന്ന് കൊല്ലത്തിനിടെ പൊലീസ് വേഷത്തില്‍ ആസിഫ് അലിക്ക് മൂന്നാം ഹിറ്റ് കിട്ടുമോ?
    • September 30, 2024

    ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നു. ആസിഫ് അലിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള മൂന്നാമത്തെ പോലീസ് വേഷമാണ് ചിത്രത്തിൽ. കൊച്ചി: ആസിഫ് അലിയെ…

    Continue reading

    You Missed

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    ഓംപ്രകാശിന്റെ ലഹരി കേസ് : റിമാന്റ് റിപ്പോര്‍ട്ടില്‍ പേരുള്ള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അഥിതി തൊഴിലാളി ഉൾപ്പെടെ 3 പ്രതികൾ അമ്മയുടെ സുഹൃത്തുക്കൾ

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    കൽക്കരി ഖനിയിൽ സ്ഫോടനം; 5 തൊഴിലാളികൾ മരിച്ചു

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്

    സഭയില്‍ കണ്ടത് നാടകീയ രംഗങ്ങള്‍, മുന്‍കൂട്ടി ആസൂത്രണം ചെയ്തത പോലെ, പ്രതിപക്ഷം ഒളിച്ചോടി: മന്ത്രി വീണാ ജോർജ്