ചെലവ് താങ്ങാൻ വയ്യ, ഇതുവരെ ചെലവഴിച്ചത് 88 കോടി രൂപ, ഭീമൻ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കുന്നുവെന്ന് മൃഗശാല

സംരക്ഷണ ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്.

ഹെൽസിങ്കി: കോടികൾ മുടക്കി ചൈനയിൽ നിന്ന് എത്തിച്ച രണ്ട് ഭീമൻ പാണ്ടകളെ തിരിച്ചയക്കാൻ ഒരുങ്ങി ഫിൻലൻഡ്. പരിപാലന ചെലവ് താങ്ങാനാവാതെയാണ് പാണ്ടകളെ തിരിച്ചയക്കുന്നത്. ഇതിനകം 88 കോടി രൂപ പാണ്ടകൾക്കായി മൃഗശാല ചെലവഴിച്ചു കഴിഞ്ഞു.

2018 ജനുവരിയിലാണ് ലൂമി, പൈറി എന്ന് പേരിട്ട രണ്ട് പാണ്ടകളെ ചൈനയിൽ നിന്ന് ഫിൻലൻഡിലെ അഹ്താരി മൃഗശാലയിലേക്ക് കൊണ്ടുവന്നത്. പാണ്ടകൾക്ക്  സൗകര്യം ഒരുക്കാൻ  8 ദശലക്ഷം യൂറോ (ഏകദേശം 74 കോടി രൂപ) മാറ്റിവച്ചു. മൃഗശാല അതോറിറ്റി 1.5 ദശലക്ഷം യൂറോ (ഏകദേശം 14 കോടി രൂപ) ചെലവഴിച്ചു. ഇതുകൂടാതെ മൃഗശാല അധികൃതർ എല്ലാ വർഷവും സംരക്ഷണ ഫീസും നൽകണം.

മൃഗസംരക്ഷണത്തിനായി ഫിൻലൻഡ് ചൈനയുമായി സംയുക്ത കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് ലൂമിയെയും പൈറിയെയും മൃഗശാലയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് കരാർ ചർച്ച ചെയ്യാൻ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഫിൻലൻഡ് സന്ദർശിച്ചിരുന്നു. കരാർ പ്രകാരം 15 വർഷത്തേക്കാണ് പാണ്ടകളെ കൈമാറിയത്. ചൈനയിലേക്ക് തിരിച്ചയക്കും മുൻപ് പാണ്ടകളെ ഒരു മാസത്തെ ക്വാറന്‍റൈനിൽ സൂക്ഷിക്കും. നവംബറിൽ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.  

സെൻട്രൽ ഫിൻലാന്‍റിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അഹ്താരി മൃഗശാല. കൂടുതൽ സന്ദർശകരെയും വിദേശ വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ  പാണ്ഡകളുടെ വരവ് സഹായിക്കുമെന്ന് മൃഗശാല അധികൃതർ പ്രതീക്ഷിച്ചു. എല്ലാം നന്നായി ആരംഭിച്ചു. പക്ഷേ കൊവിഡ് വ്യാപനം എല്ലാം തകിടം മറിച്ചു. കടം കുമിഞ്ഞുകൂടിയയതോടെയാണ് ഭീമൻ പാണ്ടകളെ സമയമാകും മുൻപ് ചൈനയ്ക്ക് തിരികെ നൽകാൻ മൃഗശാല അധികൃതർ തീരുമാനിച്ചത്. ധനസഹായം ആവശ്യപ്പെട്ട് മൃഗശാല അധികൃതർ ഫിൻലൻഡ് സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണിത്. 

  • Related Posts

    നീറ്റ് ചോദ്യപേപ്പർ ചോർച്ച: ‘NTA പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം’; സുപ്രീംകോടതി
    • May 25, 2026

    നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎക്കും രാധാകൃഷ്ണൻ സമിതിക്കും നിർദേശം നൽകി. ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹർജി…

    Continue reading
    രാജ്യത്ത് ഇന്ധന വില വർധിക്കും; സൂചന നൽകി പെട്രോളിയം മന്ത്രാലയം
    • May 20, 2026

    രാജ്യത്ത് ഇന്ധന വിലയിൽ ക്രമേണയുള്ള വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ. അഞ്ചുദിവസത്തിനിടയിൽ നാലുരൂപയോളം വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ്…

    Continue reading

    You Missed

    ‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    ‘രക്ഷാപ്രവര്‍ത്തനത്തില്‍’ നടപടി; ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

    സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

    സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

    ‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

    ‘മുനമ്പം 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം, മത സ്പർദ്ധ വളർത്താൻ നട്ടാൽ കുരുക്കാത്ത നുണ പറയുന്നു’: എ എ റഹീം

    ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

    ബെം​ഗളൂരുവിൽ 1200 കോടിയുടെ നി​ക്ഷേപം; ടെക്നോളജി ഹബ്ബ് സ്ഥാപിക്കാൻ ടൊയോട്ട

    “പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

    “പരാജയങ്ങളെ ഭയപ്പെടാതെ, തിരിച്ചുവരവിനായി പോരാടാൻ തയ്യാറാവുന്നവരാണ് യഥാർത്ഥ വിജയികൾ”; അഭിനന്ദനമറിയിച്ച് വി. ശിവൻകുട്ടി

    ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി

    ധവളപത്രം ജൂൺ ആദ്യവാരം: സ്വപ്ന പദ്ധതികൾക്ക് എല്ലാ സഹായവും വേണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു’; മുഖ്യമന്ത്രി