ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച എടുക്കും, രേഖപ്പെടുത്തുന്നത് ഓൺലൈൻ വഴി

കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു.

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയായ ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച രേഖപ്പെടുത്തും. കൊൽക്കത്തയിലെ ആലിപ്പൂർ സെഷൻസ് കോടതി മുമ്പാകെയാകും ഹാജരാകുക. അവിടെ നിന്ന് എറണാകുളത്തെ മജിസ്ട്രേറ്റ് കോടതിയിലേക്ക് ഓൺലൈൻ വഴിയാകും രഹസ്യ മൊഴി നൽകുക. കൊച്ചിയിൽ വന്ന് മൊഴി നൽകാൻ ബുദ്ധിമുട്ടാണെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ ക്രമീകരണം. ഇതിനായുളള അനുമതി വാങ്ങിയ അന്വേഷണ സംഘം കൊച്ചിയിലെ കോടതി മുഖാന്തിരം കൊൽക്കത്തയിലേക്ക് രേഖകൾ അയച്ചു.

അതേസമയം, രഞ്ജിത്തിനെതിരായ കേസിൽ കുറ്റപത്രം തയാറായി വരികയാണ്. കുറ്റപത്രം അടുത്ത ആഴ്ച സമർപ്പിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം മുന്നിൽക്കണ്ടാണ് കുറ്റപത്രം നൽകുന്നത്.

  • Related Posts

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി
    • May 20, 2026

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച കൊല്ലം പന്മന സ്വദേശി ഓട്ടോ ഡ്രൈവർ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് സഹായം മന്ത്രിസഭ പ്രഖ്യാപിച്ചത്. ചികിത്സാപ്പിഴവ് സ്ഥിരീകരിച്ചുകൊണ്ട് റിപ്പോർട്ട് വന്നിട്ടുണ്ടെന്നും…

    Continue reading
    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ
    • May 20, 2026

    കാസർഗോഡ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം…

    Continue reading

    You Missed

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    തിരു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു; മുഖ്യമന്ത്രി

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം; പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക്‌ വീണ്ടും പരോൾ

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    ‘ശ്യാമള ടീച്ചര്‍ എന്ന വ്യക്തിയല്ല ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്; തോല്‍വി പാര്‍ട്ടി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്’ ; പി കെ ശ്യാമള

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്

    പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ; തിരഞ്ഞെടുപ്പിൽ വർഗീയത തിമിർത്താടി, കെ കെ രാഗേഷ്