ഹോസ്റ്റലിൽ വിദ്യാർത്ഥിനിക്ക് മുന്നിൽ സ്വയംഭോഗം, വാർഡനോട് പറഞ്ഞപ്പോൾ ശകാരം;

മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയതോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്.

ചെന്നൈ: തിരുച്ചിറപ്പള്ളി എൻഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം.  ഹോസ്റ്റലിലെ ഇന്റർനെറ്റ്‌ തകരാർ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാർത്ഥിനിക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനവും സ്വയംഭോഗവും നടത്തി. വിദ്യാർത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റൽ വാർഡനോട്‌ പരാതിപ്പെട്ടപ്പോൾ വിദ്യാർത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെൺകുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്നത്തിന് കാരണമെന്ന് വാർഡൻ കുറ്റപ്പെടുത്തി. 

തുടർന്ന് രാത്രി മുഴുവൻ ഹോസ്റ്റലിന് മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. മലയാളി വിദ്യാർഥികൾ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡനെ മാറ്റണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ വിദ്യാർത്ഥികൾ ഉന്നയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഡീൻ ഉറപ്പ് നൽകിയത്തോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്.  നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പുലർച്ചെ അറസ്റ്റ് ചെയ്തു.  എൻഐടി വാർഡനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രിച്ചി കലക്ടർ പ്രദീപ് കുമാർ വ്യക്തമാക്കി. 

  • Related Posts

    കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത
    • July 2, 2026

    ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുകയും , ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ചുമാണ് ക്രൂരത. അഞ്ച് ആയമാർ അറസ്‌റ്റിലായി. കാപ് ജമിനി കാംപസിലെ ഡേകെയർ സെൻ്ററിലാണ് കുഞ്ഞുങ്ങളോടുള്ള…

    Continue reading
    പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസ്: പ്രതി സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്നതിൽ തർക്കം
    • July 1, 2026

    പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്ന കേസിൽ സിയാ ഗോയലിന്റെ അഭിഭാഷകൻ ആരെന്ന് തർക്കം. തന്നെയാണ് സിയ കേസ് ഏൽപിച്ചതെന്ന് ഒരാളും മറ്റൊരാളെയാണ് ഏൽപിച്ചതെന്ന് കുടുംബവും പറയുന്നു. തർക്കമായതോടെ സിയയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസും ആയി സിയ തന്നെയാണ് കേസ് ഏൽപിച്ചതെന്ന്…

    Continue reading

    You Missed

    ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

    ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

    ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

    ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

    ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

    ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

    ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ