‘അവസാനം ഞാന്‍ അവളോട് പ്രണയം പറഞ്ഞു’, സന്തോഷം പങ്കുവച്ച് ഋഷി

റീല്‍സ് വീഡിയോയും പങ്കുവച്ചിട്ടുണ്ട് ഋഷി

ഉപ്പും മുളകും എന്ന ഷോയിലൂടെ വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ഋഷി എസ് കുമാര്‍. അനായാസമായി ചെയ്യുന്ന ഡാന്‍സ് സ്റ്റെപ്പുകളിലൂടെ സ്വന്തം മുദ്ര ചാര്‍ത്തിയ ഋഷിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുക ആ ഹെയര്‍സ്റ്റൈല്‍ കൂടി ആയിരിക്കും. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ഋഷി. 

അവസാനം അത് സംഭവിച്ചു, അവളോട് പ്രണയം തുറന്ന് പറഞ്ഞു എന്ന് വെളിപ്പെടുത്തി കാമുകിക്കൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു. എന്റെ ജീവിതത്തിന്റെ പ്രണയം’ എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് ഋഷി ഒരു ലഘു വീഡിയോ പങ്കുവച്ചിരിയ്ക്കുക്കുന്നത്. വീഡിയോയില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കാണുന്നത്. ആരാണവള്‍ എന്ന കൂലംകഷമായ ചിന്തയിലാണ് മുടിയന്‍ ഫാന്‍സ്. ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്‌സില്‍ ഋഷിയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ആളാരാണ് എന്നറിയാന്‍ കാത്തിരിക്കുന്നു, വിവാഹം എപ്പോഴാണ് എന്നൊക്കെയുള്ള ചോദ്യങ്ങളും സംശയങ്ങളുമൊക്കെയാണ് മറ്റ് കമന്റുകള്‍.

ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്. ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി. അമ്മയെ കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവുന്ന ഋഷിയെ അമ്മമാരും കുട്ടികളും ഇഷ്ടപ്പെട്ടു. അന്‍സിബ ഹസനുമായുള്ള സൗഹൃദമായിരുന്നു ബിഗ് ബോസില്‍ ചര്‍ച്ചയായ മറ്റൊരു കാര്യം.

ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാന്‍സ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു ഋഷി. അതിനിടയിലാണ് ഇപ്പോള്‍ സര്‍പ്രൈസ് ആയി പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. പല ഗോസിപ്പുകളും ഇതിനിടയില്‍ ഋഷിയെ സംബന്ധിച്ച് വന്നിരുന്നുവെങ്കിലും ഒന്നിനോടും നടന്‍ പ്രതികരിച്ചിരുന്നില്ല.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി