സൂപ്പർ താരങ്ങളുടെ മൗനം അപഹാസ്യം;പരിഹസിച്ച് ചിന്മയി ശ്രീപദ.

വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ​ഗായിക ആവശ്യപ്പെടുന്നുണ്ട്. 

കൊച്ചി: മലയാള സിനിമയെ ഒന്നാകെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി പിന്നണി ​ഗായിക ചിന്മയി ശ്രീപദ. വെള്ളിത്തിരയിൽ സ്ത്രീകൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന സൂപ്പർ താരങ്ങൾ ഈ റിപ്പോര്‍ട്ടില്‍ കാണിക്കുന്ന മൗനം അപഹാസ്യമെന്ന് ചിന്മയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പണം വാങ്ങി മറ്റുള്ളവർ എഴുതുന്ന ഡയലോ​ഗ് പറയുകയാണല്ലോ താരങ്ങളുടെ പതിവ്. പണം കിട്ടിയാൽ സ്ത്രീകൾക്കായി സൂപ്പർ താരങ്ങൾ സംസാരിച്ചേക്കുമെന്നും ചിന്മയി പരിഹസിച്ചു. വേട്ടക്കാർക്ക് ഒപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ​ഗായിക ആവശ്യപ്പെടുന്നുണ്ട്. 

മുഖം നോക്കാതെയുള്ള തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധേയായ ​ഗായികയാണ് ചിന്മയി. തനിക്കെതിരെ ലൈം​ഗിക അതിക്രമത്തിന് മുതിർന്ന കവി വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകാതിരുന്നപ്പോൾ കേരളത്തോട് ബഹുമാനമാണ് തോന്നിയത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ നിരാശപ്പെടുത്തി എന്നും ചിന്മയി പറയുന്നു. വൈരമുത്തുവുമായി വേദി പങ്കിടുന്ന കമല്‍ഹാസനും സ്റ്റാലിനും അടക്കമുള്ളവര്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശം അപകടകരമാണെന്നും ചിന്മയി പറഞ്ഞു. 

അതേസമയം, തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ രംഗത്ത് എത്തി. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വിടണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതിയില്‍ തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി എടുക്കണമെന്നും നടി ആവശ്യപ്പെട്ടു. രഞ്ജിത്തിന് എതിരെ നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ തലകുനിച്ച് കേൾക്കുന്നുവെന്നാണ് സംവിധായകൻ ആഷിക് അബു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശക്തമായ നടപടി എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നുമെന്നും ആഷിഖ് ആവശ്യപ്പെട്ടു. 

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി