സൈലന്‍റ് കില്ലറായി എലിപ്പനി,ഈ വര്‍ഷം മാത്രം മരിച്ചത് 121 പേര്‍;വേണം അതീവ ജാഗ്രത

താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ് രോഗകണക്ക് ഉയരുന്നതിന്‍റെ കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന്  സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ.

ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട്  ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോൾ, 102 മരണം സംശയപ്പട്ടികയിലാണ്. ഇത് എത്ര ഉയർന്ന കണക്കാണെന്ന്  മനസിലാകണമെങ്കിൽ മുൻവർഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കണം.  കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്.

സംശയ പട്ടികയിലെ മരണങ്ങൾ കൂടി ചേർത്താൽ 2021 മുതൽ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പ്രളയമുണ്ടായ 2018ൽ പോലും സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 32 പേർ മാത്രമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 14 പേരായിരുന്നു പ്രളയം ആവർത്തിച്ച 2019ൽ എലിപ്പനി മൂലം മരിച്ചത്.  എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാർഗവും ചികിത്സയുമുണ്ട്.  എന്നിട്ടും രോഗകണക്ക് ഉയരുന്നതിന്‍റെ കാരണം താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ്.

ഇത്തവണ മഴക്കാല പൂർവ ശുചീകരണം കാര്യമായിയുണ്ടായില്ല. ഇതിന് പുറമേ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കാനുള്ള നിർദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധിക്കണമെന്നാണ് ആരോഗ്യ വിഗദ്ധർ നിർദേശിക്കുന്നത്.  പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്. എലിപ്പനി ബാധിച്ചാൽ വളരെ വേഗം ആന്തരികാവയവങ്ങളെ ബാധിക്കും. അതിനാൽ നേരത്തെ രോഗം കണ്ടെത്തണം സൈലന്‍റ് കില്ലറാണ് എലിപ്പനി.  പ്രതിരോധിക്കേണ്ടതും തിരിച്ചറിയേണ്ടതും നിർണായകം. 

  • Related Posts

    അൽപ്പം സൺലൈറ്റ് ആയാലോ ?സൂര്യപ്രകാശമേൽക്കുന്നത് ആയുസ്സ് വർധിപ്പിക്കുന്നതായി പഠനം
    • December 8, 2025

    സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത്…

    Continue reading
    എല്ലാ തലവേദനയുടെയും കാരണം ഒന്നാണോ ?എന്താണ് മൈഗ്രേനും ടെൻഷൻ തലവേദനയും ? അറിയാം
    • December 6, 2025

    ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നമാണ് തലവേദന. പലകാരണങ്ങൾ കൊണ്ടാണ് നമുക്ക് തലവേദന അനുഭവപ്പെടുന്നത്. എന്നാൽ നമ്മൾ ഏറെ പേരും വേദനയുടെ കാരണം പലപ്പോഴും കൃത്യമായി മനസിലാക്കാറില്ല. നിസ്സാരമായി നമ്മൾ ഇങ്ങനെ തള്ളിക്കളയുന്ന തലവേദനയുടെ കാരണം മറ്റ് പലതുമാകാം. ഇതിൽ എടുത്ത്…

    Continue reading

    You Missed

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി